വാഷിംങ്ടണ്‍:  വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്. എല്ലാ വര്‍ഷവും സെലിബ്രിറ്റികളെയും രാഷ്ട്രീയപ്രവര്‍ത്തകരെയുമെല്ലാം സംഘടിപ്പ് നടത്തുന്ന വിരുന്നില്‍ പ്രസിഡന്റായിരിക്കും പ്രധാന അതിഥി.

പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് വിരുന്നില്‍ പങ്കെടുക്കാതിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുമായി ഏറ്റമുട്ടല്‍ തുടരുന്ന ട്രംപ് ട്വിറ്ററിലൂടെയാണ് വിരുന്നില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.


Also read: ആര്‍.എസ്.എസിനെതിരെ ഫേസ്ബുക്ക് കമന്റിട്ടതിന് യുവാവിനെതിരെ കേസ്


അതേ സമയം പ്രസിഡന്റ് പങ്കെടുക്കില്ലെങ്കിലും ഏപ്രില്‍ 29ന് വിരുന്നുമായി മുന്നോട്ടു പോകുമെന്ന് സംഘാടകര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് െൈടസ്, ബി.ബി.സി, സി.എന്‍.എന്‍ തുടങ്ങിയ മാധ്യമങ്ങളെ പ്രതിദിന വാര്‍ത്ത സമ്മേളനത്തില്‍ നിന്നും വൈറ്റ്ഹൗസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. മാധ്യമങ്ങളെ ജനങ്ങളുടെ ശത്രുവെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയായിരുന്നു വിലക്കും.