എഡിറ്റര്‍
എഡിറ്റര്‍
യു.പി തിരഞ്ഞെടുപ്പ് വിജയം: മോദിയെ അഭിനന്ദനമറിയിച്ച് ട്രംപ്
എഡിറ്റര്‍
Tuesday 28th March 2017 10:22am

വാഷിങ്ടണ്‍: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

തിങ്കളാഴ്ച ഫോണില്‍ വിളിച്ചാണ് മോദിയെ അഭിനന്ദനമറിയിച്ചത്. നേരത്തെ യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ മോദിയെ വിളിച്ച ട്രംപ് ദക്ഷിണ മധ്യേഷ്യയിലെ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു.


Dont Miss വരലക്ഷ്മിയുമായി തര്‍ക്കമൊന്നും ഇല്ല; വണ്ണമാണ് പ്രശ്‌നം ; അവഹേളനമാകുമെന്ന് കരുതി പറയാതിരുന്നതാണ്: ആകാശമിഠായിയിയില്‍ നിന്നും നടിയെ മാറ്റിയതില്‍ വിശദീകരണവുമായി നിര്‍മാതാവ് 


വൈറ്റ് ഹ1സ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസറാണ് മോദി ട്രംപ് ടെലഫോണ്‍ സംഭാഷണത്തെ സംബന്ധിച്ച് വിവരം പുറത്തുവിട്ടത്.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ആകെയുള്ള 403 സീറ്റില്‍ 312 സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചത്. ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലും ബി.ജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.

Advertisement