എഡിറ്റര്‍
എഡിറ്റര്‍
‘യു.എസിന് എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ ആ ജഡ്ജിയാണ് ഉത്തരവാദി’ മുസ്‌ലിം വിലക്ക് സ്‌റ്റേ ചെയ്ത കോടതിക്കെതിരെ ആഞ്ഞടിച്ച് ട്രംപ്
എഡിറ്റര്‍
Monday 6th February 2017 1:16pm

 

trump


നമ്മുടെ രാജ്യത്തേക്ക് വരുന്ന ജനങ്ങളെ കര്‍ശന പരിശോധനയ്ക്കു വിധേയരാക്കണമെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിരുന്നു. കോടതി എന്റെ ജോലിയുടെ ബുദ്ധിമുട്ട് വര്‍ധിപ്പിക്കുകയാണ്.


പാം ബീച്ച്: അഭയാര്‍ത്ഥികള്‍ക്കും ഏഴു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും വിലക്കേര്‍പ്പെടുത്തിയ നടപടി സ്റ്റേ ചെയ്ത ഫെഡറല്‍ കോടതിക്കെതിരെ ആഞ്ഞടിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദി ആക്രമണുണ്ടായാല്‍ തന്നെ കുറ്റം പറയേണ്ട ഫെഡറല്‍ ജഡ്ജിയെ കുറ്റം പറഞ്ഞാല്‍ മതിയെന്നു പറഞ്ഞാണ് ട്രംപ് രംഗത്തെത്തിയത്.

‘ജഡ്ജി നമ്മുടെ രാജ്യത്തെ ഇത്രയും വലിയൊരു അപകടത്തില്‍ എത്തിക്കുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.’ ട്രംപ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

എന്തെങ്കിലും സംഭവിച്ചാല്‍ കുറ്റംപറയേണ്ടത് വീസ നിയന്ത്രണം സ്റ്റേ ചെയ്ത ജഡ്ജിനേയും കോടതിയെയുമാണ്. ഈ നടപടി വിഡ്ഢിത്തമാണെന്നും ട്രംപ് വിമര്‍ശിച്ചു.


Must Read: ‘ഞാനും പത്രം വായിക്കാറുണ്ട്’ കണ്ണൂരിലെ ബി.ജെ.പി അക്രമം രാജ്യസഭയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ച കെ.കെ രാഗേഷിനോട് പി.ജെ കുര്യന്‍ 


കോടതിക്കെതിരായ ട്രംപിന്റെ വിമര്‍ശനങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഈ ട്വീറ്റ്. തന്റെ ജോലിക്ക് കോടതി ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു എന്നു പറഞ്ഞ് നേരത്തെ ട്രംപ് രംഗത്തെത്തിയിരുന്നു.

‘നമ്മുടെ രാജ്യത്തേക്ക് വരുന്ന ജനങ്ങളെ കര്‍ശന പരിശോധനയ്ക്കു വിധേയരാക്കണമെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിരുന്നു. കോടതി എന്റെ ജോലിയുടെ ബുദ്ധിമുട്ട് വര്‍ധിപ്പിക്കുകയാണ്.’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

ഇന്നലെയാണ് യു.എസ് പ്രസിഡന്റിന്റെ ഉത്തരവ് താല്‍ക്കാലികമായി തടഞ്ഞ ഫെഡറല്‍ കോടതി വിധിക്കെതിരെ യു.എസ് നീതി വകുപ്പ് നല്‍കിയ അപേക്ഷ അപ്പീല്‍ കോടതി തള്ളിയത്. ജഡ്ജിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം ചൊരിഞ്ഞ ട്രംപ് യാത്രാനിരോധനം ഉടന്‍ പുനഃസ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അപ്പീല്‍ തള്ളിയത്.

യാത്രാനിരോധനം നീക്കിയ ഫെഡറല്‍ കോടതി വിധിക്ക് അടിയന്തര സ്റ്റേ ആവശ്യപ്പെട്ടു ശനിയാഴ്ച വൈകിട്ടാണു ട്രംപ് ഭരണകൂടം അപ്പീല്‍ നല്‍കിയത്. ഞായറാഴ്ച പുലര്‍ച്ചെയോടെ ഇതു തള്ളുകയായിരുന്നു.

മുസ്‌ലീം ഭൂരിപക്ഷ മേഖലകളായ ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസില്‍ വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ട്രംപിന്റെ ഉത്തരവിനെതിരെ യു.എസില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.

Advertisement