എഡിറ്റര്‍
എഡിറ്റര്‍
പഴുതടച്ച വിസാ നിരോധന നിയമം കൊണ്ടുവരുമെന്ന് ട്രംപ്
എഡിറ്റര്‍
Friday 17th February 2017 8:05am


കോടതി വിധിയെ ട്രംപ് വിമര്‍ശിച്ചിരുന്നു. മോശം കോടതിയില്‍ നിന്നും വന്ന മോശം വിധിയെന്നാണ് വ്യാഴാഴ്ച നടത്തിയ പത്ര സമ്മേളനത്തിനിടെ ട്രംപ് വിധിയെ വിശേഷിപ്പിച്ചത്.


വാഷിങ്ടണ്‍:  കോടതികളില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ 7 മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ വിലക്കികൊണ്ടുള്ള പുതിയ നിയമം കൊണ്ടുവരുമെന്ന് ട്രംപ് ഭരണകൂടം. കോടതിയില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ അപ്പീല്‍ പോകില്ലെന്ന് വാഷിങ്ടണ്‍ സ്റ്റേറ്റ് അറ്റോണി ജനറല്‍ ബോബ് ഫെര്‍ഗ്യൂസണ്‍ പറഞ്ഞു.

കോടതി വിധിയെ ട്രംപ് വിമര്‍ശിച്ചിരുന്നു. മോശം കോടതിയില്‍ നിന്നും വന്ന മോശം വിധിയെന്നാണ് വ്യാഴാഴ്ച നടത്തിയ പത്ര സമ്മേളനത്തിനിടെ ട്രംപ് വിധിയെ വിശേഷിപ്പിച്ചത്.

സിറിയ, യെമന്‍, ഇറാഖ്, ഇറാന്‍, സുഡാന്‍, സൊമാലിയ, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് മൂന്ന് മാസത്തേക്കും മറ്റു അഭയാര്‍ത്ഥികള്‍ക്ക് 120 ദിവസത്തേക്കും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവിനെ സിയാറ്റില്‍ കോടതിയായിരുന്നു താത്ക്കാലികമായി സ്‌റ്റേ ചെയ്തത്.


Read more: ആര്‍.എസ്.എസിന് ഗുജറാത്തിലുള്ളതിനേക്കാള്‍ ശാഖകളുള്ളത് കേരളത്തില്‍


വിധിക്കെതിരെ അപ്പീല്‍ നല്‍കിയെങ്കിലും ഫെബ്രുവരി 9ന് അപ്പീല്‍കോടതി ഇത് തള്ളിക്കളഞ്ഞിരുന്നു. ദേശസുരക്ഷയുമായി ബന്ധപ്പെട്ടത്, കുടിയേറ്റം എന്നീ വിഷയങ്ങളില്‍ പ്രസിഡന്റിന്റെ ഉത്തരവ് പരിശോധിക്കാനുള്ള അധികാരം കോടതിക്കില്ലെന്ന ട്രംപ് സര്‍ക്കാരിന്റെ വാദം കോടതി തള്ളിക്കളഞ്ഞിരുന്നു. ട്രംപ് വിലക്കിയ രാജ്യങ്ങളില്‍ നിന്നും അമേരിക്കയ്ക്ക് തീവ്രവാദി ഭീഷണി ഉണ്ടെന്നതിന് തെളിവില്ലെന്നും കോടതി പറഞ്ഞിരുന്നു.

ഉത്തരവിന്റെ ലക്ഷ്യം മനസിലാക്കാതെയാണ് അപ്പീല്‍ മൂന്നംഗ ബെഞ്ച് തള്ളിയതെന്നാണ് ട്രംപ് ഭരണകൂടം ഇതിനോട് പ്രതികരിച്ചത്.

വിധിക്കെതിരെ വ്യാഴാഴ്ച വാദങ്ങള്‍ അവതരിപ്പിക്കാമെന്ന് കോടതി പറഞ്ഞെങ്കിലും തിരിച്ചടി ഭയന്നാണ് അപ്പീല്‍ നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും ഗവണ്‍മെന്റ് പിന്മാറിയത്.

Advertisement