Categories

ട്രംപ് വിലക്കിയ അഭയാര്‍ത്ഥികള്‍ക്ക് കാനഡയിലേക്കു സ്വാഗതം; നിങ്ങള്‍ ഏതു മതസ്ഥരായാലും: ശക്തമായ നിലപാടുമായി കനേഡിയന്‍ പ്രധാനമന്ത്രി

trudo

 

ടൊറന്റോ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കിയ മുസ്‌ലിം അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ട്വിറ്ററിലൂടെയാണ് ട്രൂഡോ ഈ നിലപാട് അറിയിച്ചത്.

‘ തീവ്രവാദത്തില്‍, യുദ്ധത്തില്‍ പീഡിപ്പിക്കപ്പെട്ട് തോന്നുന്നവരോട് നിങ്ങള്‍ ഏതുമതവിശ്വാസിയായാലും കനേഡിയന്‍സ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. വൈവിധ്യമാണ് ഞങ്ങളുടെ ശക്തി. കാനഡയിലേക്കു സ്വാഗതം’ എന്നാണ് ട്രൂഡോയുടെ ട്വീറ്റ്.

2015ല്‍ ടൊറന്റോ എയര്‍പോര്‍ട്ടില്‍ ഒരു സിറിയന്‍ കുട്ടിയെ സ്വാഗതം ചെയ്യുന്ന ചിത്രവും ട്രൂഡോ പോസ്റ്റു ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കാനഡയിലേക്ക് 39,000ത്തിലേറെ സിറിയന്‍ അഭയാര്‍ത്ഥികളാണ് കടന്നുവന്നത്.


Must Read: മുസ്‌ലിങ്ങളെ വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവിനു പിന്നാലെ ടെക്‌സാസിലെ മുസ്‌ലിം പള്ളി കത്തി നശിച്ച നിലയില്‍


ട്രൂഡോയുടെ ട്വീറ്റിന് കനേഡിയന്‍ ജനതയില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്വീറ്റു വന്നു നിമിഷങ്ങള്‍ക്കുള്ളില്‍ ഒന്നരലക്ഷത്തിലേറെ ലൈക്കുകളാണ് ഇതിനു ലഭിച്ചത്. വെല്‍ക്കം ടു കാനഡ എന്ന ഹാഷ്ടാഗ് കാനഡയില്‍ ട്രന്റായി മാറിയിരിക്കുകയാണ്.

 

trudo

ട്രംപിനുള്ള ട്രൂഡോയുടെ സന്ദേശമാണിതെന്ന് അദ്ദേഹത്തിന്റെ വക്താവ് പ്രതികരിച്ചു. ‘ഇനി ട്രംപിനെ കാണുമ്പോള്‍ കാനഡയുടെ അഭയാര്‍ത്ഥി നയത്തിന്റെ വിജയം അദ്ദേഹവുമായി ചര്‍ച്ച ചെയ്യും.’ എന്നും ട്രൂഡോയുടെ വക്താവ് കെയ്റ്റ് പര്‍ച്ചെയ്‌സ് വ്യക്തമാക്കി.

കാനഡയുടെ കയറ്റുമതിയില്‍ 75% അമേരിക്കയിലേക്കാണ്. അങ്ങനെയിരിക്കെയാണ് ട്രംപിനെതിരെ ശക്തമായൊരു നിലപാടുമായി ട്രൂഡോ രംഗത്തുവന്നിരിക്കുന്നത്.

Tagged with:


‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന