ന്യൂദല്‍ഹി: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഏപ്രില്‍ അഞ്ച് മുതല്‍ അനിശ്ചിതകാല സമരം നടത്താന്‍ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് തീരുമാനം. പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും അല്ലാതിരുന്നാല്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും മോട്ടോര്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് ജി ആര്‍ ഷണ്‍മുഖപ്പ വ്യക്തമാക്കി.

ടോള്‍ നിരക്ക് കുറക്കുക, ഇറക്കുമതി ചെയ്യുന്ന ടയറുകളുടെ നികുതി കുറക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്. 75 ലക്ഷത്തോലം ചരക്ക് വാഹനങ്ങള്‍ സമരത്തില്‍ പങ്കെടുക്കും.