എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയിലെ ആദ്യ ട്രക്ക് റേസിങ്
എഡിറ്റര്‍
Friday 24th January 2014 1:19pm

truck-racing

ട്രക്കുകളുടെ മത്സര ഓട്ടം എന്നു കേട്ടാല്‍ ചിലപ്പോള്‍ വലിയ അത്ഭുതെമാന്നും തോന്നിയേക്കില്ല. കാരണം നിത്യവും റോഡില്‍ അതു കാണുന്നതാണല്ലോ.

എന്നാല്‍ ടാറ്റ മോട്ടോഴ്‌സ് സംഘടിപ്പിക്കുന്ന ട്രക്ക് റേസിങ് ചാമ്പ്യന്‍ഷിപ്പ് അങ്ങനെയല്ല. ഫോര്‍മുല വണ്‍ കാറോട്ട മത്സരം പോലെയൊന്നാണ് അവര്‍ നടത്താന്‍ പോകുന്നത്.

ഗ്രേറ്റര്‍ നോയ്!ഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ വച്ച് മാര്‍ച്ച് 24 നാണ് ടാറ്റ മോട്ടോഴ്‌സിന്റെ ടി വണ്‍ െ്രെപമ ട്രക്ക് റേസിങ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.

ഇന്ത്യയിലെ ആദ്യ ട്രക്ക് റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ പ്രത്യേകം തയ്യാറാക്കിയ 12 ടാറ്റ െ്രെപമ ട്രക്കുകളാണ് മാറ്റുരയ്ക്കും.

ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഓട്ടോമൊബൈല്‍ ( എഫ്.ഐ.എ ) , ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്‌സ് ഓഫ് ഇന്ത്യ ( എഫ്.എം.എസ്.സി.ഐ ) എന്നിവയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ട്രക്ക് റേസിങ് നടത്തുന്നത്.

മത്സരത്തിനിറങ്ങുന്ന 370 ബിഎച്ച്പി കരുത്തുള്ള െ്രെപമ 4038 എസ് എന്ന മോഡലിന് മണിക്കൂറില്‍ 110 കിലോമീറ്ററാണ് പരമാവധി വേഗം.

ബ്രിട്ടീഷ് ട്രക്ക് റേസിങ് അസോസിയേഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള 22 ഇനം മാറ്റങ്ങള്‍ വരുത്തിയാണ് റേസിങ്ങിനുള്ള ട്രക്ക് ഒരുക്കിയത്.

ട്രക്ക് റേസിങ്ങിങ്ങിലെ ലോക ചാമ്പ്യന്മാര്‍ ഉള്‍പ്പെടുന്ന ആറു ടീമുകളാണ് െ്രെപമ ട്രക്കുകളുമായി ട്രാക്കില്‍ മത്സരിക്കുക.

Autobeatz

Advertisement