സ്റ്റോക്ക്‌ഹോം: യൂറോപ്യന്‍ രാജ്യമായ സ്വീഡനിലുണ്ടായ ഭീകരാക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലാണ് രാജ്യത്തെ നടുക്കിയ ആക്രമണം നടന്നത്. ജനക്കൂട്ടത്തിനിടയിലേക്ക് ഭീകരന്‍ ട്രക്ക് ഓടിച്ച് കയറ്റുകയായിരുന്നു.

Subscribe Us:

ട്രക്ക് ഓടിച്ച ഭീകരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നടന്നത് തീവ്രവാദി ആക്രമണമാണെന്നും സ്വീഡന്റെ പ്രധാനമന്ത്രി പറഞ്ഞു. പാരിസില്‍ നടന്നതിന് സമാനമായ ആക്രമണമാണ് സ്‌റ്റോക്ക്‌ഹോമില്‍ നടന്നത്.


Don’t Miss: ‘പിണറായി വിജയന്‍ കാണാനെത്തുമ്പോള്‍ മഹിജ കതകടച്ചിട്ടാല്‍ അത് വേറെ പണിയാകുമായിരുന്നു’; ജിഷ്ണുവിന്റെ അമ്മയെ ആഭാസകരമായി പരിഹസിച്ച് എം.എം മണി


സ്റ്റോക്ക്‌ഹോം നഗരത്തിലെ ക്യൂന്‍ സ്ട്രീറ്റിലാണ് ഭീകരാക്രമണം നടന്നിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചു. നഗരം ഇപ്പോള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ചിത്രങ്ങള്‍:

.


Also Read: ദക്ഷിണേന്ത്യക്കാരെ കറുത്തവരെന്നു വിളിച്ച് വംശീയമായി അധിക്ഷേപിച്ച് ബി.ജെ.പി നേതാവ്; വെട്ടിലായതോടെ മാപ്പു പറഞ്ഞ് തലയൂരാന്‍ ശ്രമം


വീഡിയോ:

വീഡിയോ: