എഡിറ്റര്‍
എഡിറ്റര്‍
കര്‍ണാടകയിലെ ട്രക്ക് അപകടം: മരണം 21 ആയി
എഡിറ്റര്‍
Saturday 16th November 2013 8:45am

truck-accident

ബെല്‍ഗാം: ബെല്‍ഗാമിനടുത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ ട്രക്ക് അപകടത്തില്‍ മരണം 21 ആയി.

ആദിവാസി തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന ട്രക്കാണ് അമിതവേഗതയെ തുടര്‍ന്ന് അപകടത്തില്‍ പെട്ടത്.

കര്‍ണാടകയിലെ യാഡ്ഗിറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പോവുകയായിരുന്ന ട്രക്കാണ്  ഇന്ന് പുലര്‍ച്ചെ 3:30 ന് സൗദാത്തിയില്‍ വച്ച് അപകടത്തില്‍ പെട്ടത്.

മരിച്ചവരിലേറെയും മഹാരാഷ്ട്രയിലെ കരിമ്പ് തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന ആദിവാസി തൊഴിലാളികളാണ്.

അമിത വേഗതയില്‍ സഞ്ചരിച്ച് കൊണ്ടിരുന്ന ട്രക്ക് റോഡിലെ കുഴി വെട്ടിച്ച് നീങ്ങുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.

വാഹനത്തില്‍ എണ്ണത്തിലധികം ആളുകള്‍ ഉണ്ടായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്്തി വര്‍ദ്ധിപ്പിച്ചത്. പരിക്കേറ്റവരെ ബെല്‍ഗാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Advertisement