ഹൈദരാബാദ്: തെലുങ്കാന രാഷ്ട്രീയ സമിതി (ടി ആര്‍ എസ് ) എം പിയും നടിയുമായ വിജയശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 30 ന് നടന്ന ടി ആര്‍ എസ് പൊതുയോഗത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് പൊലീസ് കേസ് എടുത്തത്. തുടര്‍ന്ന് ഒളിവിലായിരുന്ന വിജയശാന്തിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു.

ആന്ധ്രപ്രദേശിലെ മേഡക്കില്‍ നിന്നുള്ള എം പിയാണ് വിജയശാന്തി. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എം പി ക്കെതിരേ പോലീസ് കേസെടുത്തത്.