കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട്  കേരളാ അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളുടെ വരവ് കുറഞ്ഞു. പച്ചക്കറി, പാല്‍, മാസം തുടങ്ങിയവയുടെ വരവ് കുറഞ്ഞതിനു പിന്നാലെ തൊഴിലാളികളും കേരള അതിര്‍ത്തി കടക്കാതായി. ഇടുക്കിയില്‍ കൃഷിയിടങ്ങളുള്ളവരാണ് അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് തൊഴിലാളികളെ കിട്ടാതെ വലയുന്നത്.
ഇടുക്കിയുടെ അതിര്‍ത്തി മേഖലകളിലെ  ഏതാണ്ട് ഏഴായിരം തമിഴ് സ്ത്രീകള്‍ നിത്യേന ജോലിക്ക് എത്തിയിരുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കുമളി അതിര്‍ത്തി വഴി ആരും തൊഴിലിനായി കേരളത്തിനെത്തുന്നില്ല.  കര്‍ഷക മേഖല ഇതോടെ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
കേരളത്തിലെ തൊഴിലാളികള്‍ക്ക് കൊടുക്കുന്നിതിന്റെ പകുതി കൂലി നല്‍കിയാല്‍ മതിയെന്നതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നും വ്യാപകമായി തൊഴിലാളികളെ കേരളത്തിലെത്തിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന തൊഴിലാളികളെ കേരളത്തിലെത്തിയാല്‍ മര്‍ദ്ദിക്കുന്നു എന്ന വ്യാജ പ്രചരണവും തൊഴിലാളികളുടെ വരവ്് കുറയ്ക്കാന്‍ കാരണമായി. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഇല്ലെങ്കില്‍ കേരളത്തിലെ കൃഷി വേണ്ടവിധം നടക്കില്ല. എന്തായാലും കാര്‍ഷിക മേഖല ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്

Subscribe Us: