എഡിറ്റര്‍
എഡിറ്റര്‍
‘ഒടുവിലവര്‍ ട്രോളുകളും തേടിയെത്തി’; ട്രോളുകള്‍ ഞങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് ആര്‍.എസ്.എസ്
എഡിറ്റര്‍
Tuesday 12th September 2017 11:11pm

 

ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങളില്‍ മാറ്റിനിര്‍ത്താനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് ട്രോളുകള്‍. സമകാലിക വിഷയങ്ങളില്‍ ശക്തമായ പ്രതികരണങ്ങളുമായാണ് ട്രോളുകള്‍ ഓരോ ദിനത്തിലും പ്രത്യക്ഷപ്പെടുന്നത്. വിമര്‍ശകര്‍ക്ക് നേരെ തോക്കുയരുന്ന കാലഘട്ടത്തില്‍ ട്രോളുകളും പലരെയും അസ്വസ്ഥരാക്കാറുണ്ട്.


Also Read: ഫാ. ടോം ഉഴുന്നാലില്‍ റോമിലെത്തി; നാട്ടിലേക്ക് ഉടനില്ല


ട്രോളുകളെ പ്രോത്സാഹിപ്പിക്കുന്നത് തങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ട്രോളുകള്‍ മര്‍മ്മത്ത് ഇടിക്കുന്നതു പോലെയാണെന്നാണ് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടത്. ആരാണോ ട്രോളുകള്‍ ചെയ്യുന്നത് അവരെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് മോഹന്‍ ഭാഗവത് ട്രോളുകളോടുള്ള ആര്‍.എസ്.എസിന്റെ നയം വ്യക്തമാക്കിയത്. ‘ ട്രോളുകള്‍ മര്‍മ്മസ്ഥാനത്ത് ഇടിക്കുന്നത് പോലെയാണ്. ഇത്തരത്തിലുള്ളവ പ്രദര്‍ശിപ്പിക്കുന്നവരെ ഞങ്ങള്‍ പിന്തുണക്കില്ല’ ഭാഗവത് പറഞ്ഞു.


Dont Miss: ഖത്തറുമായി ഐക്യപ്പെടാന്‍ പ്രാര്‍ത്ഥന നടത്തിയ മുസ്‌ലിം പണ്ഡിതരെ സൗദി അറസ്റ്റ് ചെയ്തു; 24 മണിക്കൂറിനുള്ളില്‍ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തത് 22 പേരെ


സമൂഹമാധ്യമങ്ങളില്‍ അടുത്തകാലത്ത് ഏറ്റവും കൂടുതലായി ട്രോളുകള്‍ക്ക് വിധേയരാകുന്നത് ബി.ജെ.പി നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ്. സര്‍ക്കാരിന്റെ പല നയങ്ങള്‍ക്കെതിരെയും ശക്തമായ ട്രോളുകള്‍ ദിനംപ്രതി ഉയര്‍ന്നു വരാറുണ്ട് ഈ സാഹചര്യത്തിലാണ് മോഹന്‍ ഭാഗവത് ട്രോളുകള്‍ക്കെതിരെ രംഗത്തെത്തിയത്.

പുതിയകാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ അഭിപ്രായ രൂപീകരണങ്ങള്‍ നടക്കുന്ന വേദിയായ സോഷ്യല്‍ മീഡിയയില്‍ അപ്രഖ്യാപിത വിലക്കുമായെത്താനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ട്രോളുകള്‍ക്കെതിരായ പ്രസ്താവനയെന്ന് വിമര്‍ശനം ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

Advertisement