എഡിറ്റര്‍
എഡിറ്റര്‍
‘ഒരു ജിയോ വീരഗാഥ’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ജിയോയുടെ കടന്നു വരവും യൂസേഴ്‌സിന്റെ ജീവിതവും വിവരിക്കുന്ന ട്രോള്‍ വീഡിയോ
എഡിറ്റര്‍
Tuesday 4th April 2017 11:11am

 

റിലയന്‍സിന്റെ ജിയോയുടെ കടന്ന് വരവ് ഇന്റര്‍നെറ്റ് യൂസേഴ്‌സിന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ജീവിതത്തെ ജിയോക്ക് മുമ്പും ജിയോക്ക് ശേഷവുമെന്ന് രണ്ടായി തിരിക്കാവുന്നതുമാണ്. ഉപയോക്താക്കളുടെ ജീവിതത്തെ മാറ്റിമറിച്ച ജിയോയുടെ കടന്നു വരവിനെ ‘ഒരു ജിയോ വീരഗാഥ’ എന്ന പേരില്‍ നിരഞ്ജന്‍ എം ഒരുക്കിയ ട്രോള്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.


Also read ജെ.എന്‍.യുവിനെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തന്നെ യൂണിവേഴ്‌സിറ്റിയ്ക്ക് ഉയര്‍ന്ന റാങ്ക് നല്‍കി: ഉമര്‍ ഖാലിദ് 


2016 ഒക്ടോബറിന് മുമ്പ് എം.ബികള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഷ്ടപ്പെട്ടിരുന്നവരുടെ ജീവിതത്തില്‍ തുടങ്ങി കഴിഞ്ഞ മാസവസാനം ജിയോ ഓഫര്‍ നീട്ടിയത് വരെയുള്ള മുഹൂര്‍ത്തങ്ങളാണ് 2 മിനിട്ട് 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ രാത്രി ഐ.സി.യുവില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയ്ക്ക് മൂവായിരത്തിലധികം ലൈക്കുകളും നിരവധി ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ നിരവധി മുഹൂര്‍ത്തങ്ങളെയാണ് നിരഞ്ജന്‍ ജിയോയുടെ കടന്നുവരവുമായി ബന്ധപ്പെടുത്തി ഒരുക്കിയിരിക്കുന്നത്. എം.ബിക്കായി ഇരന്നു നടന്നിരുന്ന യൂസേഴ്‌സിന്റെ ജീവിതത്തില്‍ ജിയോ വരുത്തിയ മാറ്റങ്ങളാണ് വീഡിയോയില്‍ പ്രധാനമായും കാണാന്‍ കഴിയുക.

ജിയോ ഹോട്ടസ്‌പോട്ട് ഉപയോഗിക്കുന്നവരെയും അംബാനിയെയുമെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്താന്‍ നിരഞ്ജന്‍ മറന്നിട്ടില്ല. ഓഫര്‍ ആദ്യമായി ലഭിച്ചപ്പോഴുള്ള സന്തോഷവും മാര്‍ച്ച് 31ന് പരിധി അവസാനിക്കുന്നുവെന്ന വാര്‍ത്തകളും ഓഫര്‍ നീട്ടിയ മുഹൂര്‍ത്തവും കടന്ന് ഓഫര്‍ നീട്ടുന്നതറിയാതെ ജിയോ സിം കളഞ്ഞവുടെ മാനസികാവസ്ഥയിലാണ് വീഡിയോ അവസാനിക്കുന്നത്.

വീഡിയോ കാണാം

വീഡിയോ കടപ്പാട്: നിരഞ്ജന്‍ എം

Advertisement