മെക്സിക്കന്‍ അപാരതയുടെ പ്രചരണത്തിനിടെ ആരാധകന്‍ തന്നെ തല്ലിയെന്ന് വാദവുമായി രംഗത്തെത്തിയ ടോവിനോയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. സിനിമകളില്‍ ധീരനായി കാണുന്ന താരം കുട്ടികളെ പോലെ പിച്ചിയെന്നും നുള്ളിയെന്നും വാശിപിടിച്ചാണ് പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് ട്രോളന്മാര്‍ പറയുന്നത്.


Also read ‘കോടതിയെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല’; മനസ് അസ്വസ്ഥമാക്കിയ ജഡ്ജിമാര്‍ 14 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സ്വമേധയ ഉത്തരവുമായി ജസ്റ്റിസ് കര്‍ണന്‍ 


തല്ലിയ ആളെ പിടിക്കാന്‍ ടോവിനോ പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് താരത്തെ പരിഹസിച്ച് ട്രോളന്മാര്‍ രംഗത്തെത്തിയത്. അടിച്ചതൊന്നുമാവില്ല സ്നേഹംകൊണ്ട് തൊട്ടതായിരിക്കുമെന്ന് താരത്തിന്റെ ചുറ്റുള്ളവര്‍ പറഞ്ഞപ്പോള്‍ സ്നേഹം കൊണ്ട് അടിക്കുകയാണോ ചെയ്യുകയെന്ന ചോദ്യവുമായി വാശി പിടിച്ച് കാറില്‍ ഇരിക്കുന്ന ടോവിനോയെയാണ് വീഡിയോയില്‍ കാണുന്നത്.

 

തന്നെ തൊട്ടവര്‍ക്ക് നേരെ പൊട്ടിത്തെറിക്കുന്ന ടോവിനോയെയും ആരാധകരെ പോരിനു വിളിക്കുന്ന ടോവിനോയെയുമൊക്കെ ട്രോളുകളില്‍ നിറഞ്ഞ് കാണാം.

 

Dont miss ‘മസിലളിയന്‍ ഏറിഞ്ഞ് തകര്‍ത്ത് കളഞ്ഞു’; ഉമേഷ് യാദവിന്റെ ബോളില്‍ മാക്‌സ്‌വെല്ലിന്റെ ബാറ്റ് രണ്ടായി പിളര്‍ന്ന കാഴ്ച കാണാം 


 

ആരും തൊടുന്നത് ഇഷ്ടമല്ലാത്ത ഒരാള്‍ എന്തിനാണ് ജനങ്ങളുടെ ഇടയിലിറങ്ങി പ്രചരണം നടത്തുന്നതെന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്. ടോവിനോയ്ക്ക് വിമര്‍ശകരെ സൃഷ്ടിക്കാന്‍ ആരാധകര്‍ വേണ്ടെന്നും അതിന് താരം തന്നെ അധികമാണെന്നും ട്രോളുകളുണ്ട്.

വീഡിയോയില്‍ ടോവിനോയെ പിന്തിരിപ്പിക്കുന്ന രൂപേഷും ട്രോളുകളിലുണ്ട്.

 

 

തന്നെ ഉമ്മ വയ്ക്കാന്‍ വന്ന ആരാധകനെ തള്ളി മാറ്റിയ മോഹന്‍ ലാലുമായും ട്രോളന്മാര്‍ ടോവിനോയെ ഉപമിക്കുന്നുണ്ട്.

ചിത്രം കടപ്പാട്:ട്രോള്‍ മലയാളം, ഐ.സി.യു