ആര് എന്ത് പറഞ്ഞാലും ചെയ്താലും സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ക്ക് അത് ആഘോഷമാണ്. സെലിബ്രിറ്റികളുടെ വാര്‍ത്തയാണെങ്കില്‍ രണ്ടാമത് ഒന്നു ചിന്തിക്കാതെയാണ് ട്രോളന്മാര്‍ രംഗത്തിറങ്ങുക. സോഷ്യല്‍ മീഡിയയുടെ ട്രോളാക്രമണത്തിന് ഏറ്റവും ഒടുവില്‍ ഇരയായിരിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലാണ്.


Also read ബ്രിട്ടീഷ് ഓഫീസറെ വെടിവെച്ച് കൊല്ലാന്‍ ഭഗത്‌സിങ് ഉപയോഗിച്ച തോക്ക് ഇനി ബി.എസ്.എഫ് മ്യൂസിയത്തില്‍ 


പുലര്‍ച്ചെ ഒറ്റയ്ക്ക് സൈക്കിളില്‍ നഗരം ചുറ്റാനിറങ്ങിയ ലാലിന്റെ ചിത്രം പത്രത്തില്‍ എങ്ങിനെയാണ് വന്നതെന്നാണ് സോഷ്യല്‍മീഡിയയിലെ ട്രോളന്മാര്‍ ചോദിക്കുന്നത്. ഒരാള്‍ക്ക് സ്വതന്ത്രമായി സെക്കിള്‍ ചവിട്ടാനുള്ള സ്വാതന്ത്രമുണ്ടോ എന്നൊന്നും ട്രോളന്മാര്‍ നോക്കിയില്ല. ആരും അറിയാതെ സൈക്കിള്‍ ചവിട്ടാനിറങ്ങിയ താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്നത് ആഘോഷമാക്കുന്ന തിരക്കിലാണ് അവരിപ്പോള്‍.

 

പുലര്‍ച്ചെ തിടുക്കപ്പെട്ട് ക്യാമറമാനെയും കൂട്ടി സവാരിക്കിറങ്ങുന്ന ലാലിനെയും സൈക്കിളിന്റെ പിന്‍സീറ്റില്‍ ഫോട്ടോഗ്രാഫറുമായി പോകുന്ന ലാലിനെയുമെല്ലാം ട്രോളന്മാര്‍ അവതരിപ്പിക്കുന്നുണ്ട്.


Dont miss ഇളയരാജ എന്ന പേരിനുപോലും അവകാശികളില്ലേ; ഇനി ആ പേര് ഉപയോഗിക്കരുതെന്ന് പറഞ്ഞ് അവര്‍ നോട്ടീസുമായി വന്നാല്‍ എന്തുചെയ്യും; താങ്കള്‍ സ്വയം ചെറുതാകരുത്; സലിം കുമാര്‍ 


ഫോട്ടോഗ്രാഫറില്ലെങ്കില്‍ നാസ പകര്‍ത്തിയ ചിത്രമാണോ പത്രത്തില്‍ വന്നതെന്ന സംശയവും ട്രോളന്മാര്‍ ഉന്നയിക്കുന്നു.

 

 


You must read this പണത്തിനായി ടി.വി ഷോകളില്‍ പങ്കെടുക്കുക തന്നെ ചെയ്യും; തനിക്ക് മുന്‍ ഉപമുഖ്യമന്ത്രിയെ പോലെയാകാന്‍ കഴിയില്ല: സിദ്ധു 


ചിത്രം കടപ്പാട്: ഐ.സി.യു, ട്രോള്‍ മലയാളം