എഡിറ്റര്‍
എഡിറ്റര്‍
എന്നെപ്പറ്റി തള്ളാന്‍ വേറൊരുത്തന്റേയും ആവശ്യമെനിക്കില്ല; സ്വാതന്ത്ര്യം ദിനം ആഘോഷിച്ച മോദിയേയും സംഘികളേയും ട്രോളി സൈബര്‍ലോകം
എഡിറ്റര്‍
Thursday 17th August 2017 9:56am

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെങ്കോട്ട പ്രസംഗത്തേയും സംഘപരിവാറിന്റെ സ്വാതന്ത്ര്യദിനാഘോഷത്തേയും ട്രോളി സോഷ്യല്‍ മീഡിയ. എന്നെപ്പറ്റി തള്ളാന്‍ വേറൊരുത്തന്റേയും ആവശ്യമില്ലെന്ന് പറഞ്ഞ് സ്വയം പുകഴ്ത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്രോളുകാരുടെ പ്രധാന ഇര.

ക്രഡിറ്റ്: ശ്രീജിത്ത് സുരേഷ്
കടപ്പാട് : ഐ.സി.യു

കേട്ടറിവിനേക്കാള്‍ വലുതാണ് ഞാനെന്ന പ്രധാനമന്ത്രിയെന്ന് പറഞ്ഞ് പുലിമുരുകന്‍ ഡയലോഗ് എടുത്താണ് മോദിയെ ടോളുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിനായി മാത്രം ഗാന്ധിയെ ആദരിക്കുന്ന സംഘപരിവാറുകാരേയുംട്രോളിലൂടെ കണക്കിന് പരിസഹിക്കുന്നുണ്ട്.


ക്രഡിറ്റ്: അഫ്‌സല്‍ കരുനാഗപ്പള്ളി
കടപ്പാട്: ഐ.സി.യു

സ്വാതന്ത്ര്യ ദിനത്തില്‍ നടത്തുന്ന ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പ്രസംഗം എന്ന രീതിയില്‍ മാത്രമല്ല പ്രധാന പ്രഖ്യാപനങ്ങളൊന്നും ഇല്ലാത്ത പ്രസംഗം എന്ന രീതിയില്‍ കൂടിയാണ് നരേന്ദ്രമോദി കഴിഞ്ഞദിവസം ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗം ചര്‍ച്ചയായത്.

ക്രഡിറ്റ്: നിശ്ചല്‍
കടപ്പാട് : ഐ.സി.യു

ഇന്ത്യക്കാര്‍ തങ്ങളുടെ മനോഭാവം മാറ്റണം, കശ്മീരിനോട് വ്യത്യസ്തമായ സമീപനം സ്വീകരിക്കണം തുടങ്ങിയ ഒറ്റവാചകങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മോദിയുടെ ചെങ്കോട്ട പ്രസംഗത്തില്‍ കൂടുതലും പൊള്ളയായ വാചകങ്ങള്‍ മാത്രമായിരുന്നു.

ക്രഡിറ്റ്: ഗോമാതാ വാരിയേഴ്‌സ്
കടപ്പാട്; സംഘിഫലിതങ്ങള്‍

ക്രഡിറ്റ്: അഷിഖ് പി.കെ
കടപ്പാട് : സംഘിഫലിതങ്ങള്‍

ക്രഡിറ്റ്: സുല്‍ഫിക്കര്‍ കെ.വി
കടപ്പാട് : ഐ.സി.യു

ഗോരഖ്പൂര്‍ ദുരന്തത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും വിമര്‍ശനാത്മകമായി തന്നെ ട്രോളുന്നുണ്ട്. ആയിരം ശിശുക്കള്‍ മരിച്ചാലും ഒരു പശുപോലും മരിക്കാന്‍ പാടില്ലെന്ന് പറഞ്ഞാണ് യോഗിയേയും സൈബര്‍ ലോകം പരിഹസിക്കുന്നത്.


ചെങ്കോട്ടയില്‍ മോദി നടത്തിയ അവകാശവാദങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്: കണക്കുകള്‍ സംസാരിക്കുന്നു


Advertisement