തിരുവനന്തപുരം: മാരായിമുട്ടത്ത് ക്വാറി അപകടത്തില്‍ ഒരാള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്ക്. പാറപൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് അപകടമുണ്ടായത്.

സലം സ്വദേശി സതീഷ് (29) ആണ് മരിച്ചത്. അപകടസ്ഥലത്ത് നിരവധി തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടപ്പാറയില്‍ അലോഷ്യസ് എന്നയാളുടെ ക്വാറിയിലാണ് അപകടമുണ്ടായത്. പാറപൊട്ടിക്കുമ്പോള്‍ താഴെ പണി നടക്കുകയായിരുന്നു.


Also Read: ജൂലി 2 പറയുന്നത് നടി നഗ്മയുടെ ജീവിതമോ?; റിലീസിനു മുന്നേ വിവാദങ്ങളില്‍പ്പെട്ട് ജൂലി 2


ജോലിയിലേര്‍പ്പിട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണായിരുന്നു അപകടം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്

ക്വാറിയില്‍ വാഹനം ഓടിക്കുന്നയാളാണ് മരിച്ചതെന്നാണ് വിവരം. മരണസംഖ്യ ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.