തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍. സി.ഐ ഓഫീസിലെ സിവില്‍ പൊലീസ് ഓഫീസറായ മനു എം.ജിയെ ആണ് സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സി.പി.ഐ.എം – ബി.ജെ.പി സംഘര്‍ഷത്തിനിടെ കസ്റ്റഡിയിലെടുത്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ രാജീവിനായിരുന്നു പൊലീസിന്റെ ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്.


Also Read: യോഗി നിങ്ങള്‍ ഏറ്റമുട്ടല്‍ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുകയാണോ ? യു.പിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്; 6 മാസത്തിനിടെ സംസ്ഥാനത്ത് 19 ഏറ്റുമുട്ടല്‍ കൊലകള്‍


തന്നെ ക്വാര്‍ട്ടേഴ്സ് പോലുള്ള സ്ഥലത്തെത്തിച്ച് ഹോക്കി സ്റ്റിക്ക് കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് രാജീവിന്റെ പരാതി. എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

യുവാവിന്റെ പുറം ഭാഗത്ത് ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. മുറിവേറ്റ് പൊട്ടിപൊളിഞ്ഞ രീതിയിലായിരുന്നു പുറം. പ്രശ്നം നടക്കുന്നതിനിടെ പൊലീസുമായി വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് സ്ഥലത്തെത്തിച്ച് മര്‍ദിക്കുകയായുമായിരുന്നുവെന്ന് രാജീവ് പറഞ്ഞു.

സംഭവത്തില്‍ രാജീവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിയിരുന്നു. തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് എ.സിയുടെ അന്വേഷണത്തില്‍ രാജീവിനെതിരെ മൂന്നാംമുറ നടന്നതായി തെളിയുകയായിരുന്നു.