Categories

തിരുവനന്തപുരം-നാഗര്‍കോവില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തിരുവനന്തപുരം: മണ്ണിടിച്ചിലിനെ തുടര്‍ന്ന് തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇതേത്തുടര്‍ന്ന് ഈവഴിയുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു.

മണ്ണിടിച്ചിലെ തുടര്‍ന്ന് കുഴിത്തുറ-ഇരനാല്‍ സ്‌റ്റേഷനുകളുടെ മതില്‍ ഇടിഞ്ഞതാണ് ഗതാഗതം തടസപ്പെടാന്‍ കാരണം.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് നാഗര്‍കോവിലില്‍ യാത്ര അവസാനിപ്പിച്ച് കൊല്ലം-മധുര പാസഞ്ചറായി സര്‍വീസ് തുടരുമെന്ന് റയില്‍വെ അധികൃതര്‍ പറഞ്ഞു. കന്യാകുമാരിയില്‍ ഇന്നലെ എത്തേണ്ടിയിരുന്ന ജമ്മുതാവി-കന്യാകുമാരി ഹിമസാഗര്‍ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.