തിരുവനന്തപുരം: ഗവണ്‍മെന്റ് ലോ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥിസംഘട്ടനവുമായി ബന്ധപ്പെട്ട് മന്ത്രി എ കെ ബാലന്റെ മകനെ പുറത്താക്കി. അഖില്‍ ബാലനെയാണ് പുറത്താക്കിയത്.

കഴിഞ്ഞദിവസം കോളേജില്‍നടന്ന സംഘട്ടനത്തില്‍ കെ എസ് യുവിലേയും എസ് എഫ് ഐയിലേയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. സംഘട്ടനത്തെ തുടര്‍ന്ന് കെ എസ് യു ജില്ലയില്‍ പഠിപ്പ് മുടക്കുകയാണ്.