Administrator
Administrator
മേള രണ്ടാം ദിന­ത്തില്‍; പാക്കേ­ജു­കള്‍ ഇന്നു­മു­തല്‍
Administrator
Saturday 31st July 2010 9:40am

തിരു­വ­ന­ന്ത­പു­രം: തി­രു­വ­ന­ന്ത­പുരം അന്താ­രാഷ്ട്ര ചല­ച്ചി­ത്രോ­ത്‌സ­വ­ം രണ്ടാം ദിവ­സ­ത്തി­ലേക്ക്. ഇ­ന്ന് മു­തല്‍ കലാ­ഭ­വന് പുറമേ കേസരി മെമ്മോ­റി­യല്‍ ഹാളിലും സിനിമ പ്രദര്‍ശ­ന­ങ്ങ­ളു­ണ്ടാ­കും. വൈകിട്ട് 5.30നും രാത്രി 7.15­നു­മാണ് കേസ­രി­യില്‍ പ്രദര്‍ശനം നട­ക്കു­ക.

രാവിലെ 8.30ന് കലാ­ഭ­വ­നില്‍ പ്രദര്‍ശി­പ്പി­ക്കുന്ന ‘നേഹാസ് ആര്‍ക്ക്’ എന്ന അന്താ­രാഷ്ട്ര പ്രശ­സ്ത­നായ ഹംഗേ­റി­യന്‍ സംവി­ധാ­യ­കന്‍ പാള്‍ സാന്തോ­റിന്റെ പുതിയ ചിത്ര­മാണ് ഇന്നത്തെ പ്രധാന ആകര്‍ഷ­ണ­ങ്ങ­ളി­ലൊ­ന്ന്. പേര­ക്കു­ട്ടിയെ വളര്‍ത്താന്‍ പാടു­പെ­ടുന്ന മുത്ത­ശ്ശന്റെ കഥ­യാണ് ചിത്രം. ഏറ്റവും നല്ല മുത്ത­ശ്ശനെ തെര­ഞ്ഞെ­ടു­ക്കു­ന്ന­തി­നുള്ള ടെല­വി­ഷന്‍ ഷോയില്‍ പങ്കെ­ടു­ക്കു­ന്ന­തി­ലൂടെ അദ്ദേ­ഹ­ത്തിന്റെ ജീവിതം മാറി മാറി­യു­ക­യാ­ണ്.

10.15ന് ഏഷ്യന്‍ സിനിമ വിഭാ­ഗ­ത്തില്‍ ഷാ ജൂണ്‍ ആന്‍ സംവി­ധാനം ചെയ്ത ചൈനീസ് ചിത്ര­മായ ‘ഹു തോംഗ് ഡേയ്‌സ്’ എന്ന ചിത്ര­ത്തിന്റെ പ്രഥമ പ്രദര്‍ശനം നട­ക്കും. ഉന്നത ജീവിത നില­വാരം ആഗ്ര­ഹി­ക്കു­കയും അതി­നായി കഠി­നാ­ധ്വാനം ചെയ്യു­കയും ചെയ്യുന്ന ചൈനീസ് മധ്യ­വര്‍ഗ്ഗ­ത്തിന്റെ കഥ പറ­യുന്ന ഈ ചിത്രം 2009ലെ ഗോള്‍ഡന്‍ ഫിനിക്‌സ് പുര­സ്‌കാരം നേടി­യി­ട്ടു­ണ്ട്.

നെതര്‍ലാന്റ്‌സ് പാക്കേ­ജിനും ഇന്ന് തുട­ക്ക­മാ­വും. കോണ്‍സല്‍ ജന­റല്‍ മാരിക്കെ ഡ്രൂണല്‍ ലിറ്റെല്‍ ആണ് നെതര്‍ലാന്റ്‌സ് പാക്കേജ് മേള­യില്‍ അവ­ത­രി­പ്പി­ക്കു­ക. ‘ദുരിയ ആന്റ് ഡെയിസി’ എന്ന ഡാന നാഷ് യൂസന്‍ സംവി­ധാനം ചെയ്ത ചിത്രത്തെ ലിറ്റെല്‍ പരി­ച­യ­പ്പെ­ടു­ത്തും. 12.15­നാണ് ചിത്രം പ്രദര്‍ശി­പ്പി­ക്കു­ക. ഡച്ച് യുവ­തിയും മൊറോ­ക്കന്‍ വംശ­ജ­നായ യുവാവും തമ്മി­ലുള്ള സൗഹൃദം വള­രു­ന്ന­തിന്റെ കഥ­യാണ് ചിത്ര­ത്തിന്റെ പ്രമേ­യം. ഇവ­രിലെ സൗഹൃ­ദ­ത്തി­ലൂടെ ജീവി­ത­ത്തിന്റെ അര്‍ത്ഥം നിര്‍വ്വ­ചി­ക്കാ­നാണ് സംവി­ധാ­യിക ഡാന ശ്രമി­ച്ചി­രി­ക്കു­ന്ന­ത്.

ഫ്രെഞ്ച്ച് സെന്റി­മെന്റല്‍ കോമ­ഡീസ് പാക്കേ­ജിന്റെ ഉദ്ഘാ­ട­നവും ഇന്നാ­ണ്. അലി­യോണ്‍ ഫ്രാന്‍സ്വേ ചെയര്‍മാന്‍ ടി.­എ­സ്. കൃഷ്ണ­സ്വാമി ‘ദി റോള്‍ ഓഫ് ഹെര്‍ ലൈഫ്’ എന്ന ഫ്രാങ്കോ ഫെവര്‍ട്ട് സംവി­ധാനം ചെയ്ത ചിത്രം പരി­ച­യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടാവും ഉദ്ഘാ­ടനം നിര്‍വ്വ­ഹി­ക്കു­ക.

പ്രശസ്ത സംവി­ധാ­യ­കന്‍ ബുദ്ധ­ദേബ് ദാസ് ഗുപ്ത­യുടെ പുതിയ ചിത്ര­മായ ജനാല (2009­-­ബം­ഗാ­ളി)­യുടെ പ്രദര്‍ശ­നവും ഇന്നാ­ണ്. കലാ­ഭ­വ­നില്‍ വൈകിട്ട് അഞ്ചിന് അദ്ദേഹം ചിത്രം നേരിട്ട് പരി­ച­യ­പ്പെ­ടു­ത്തും. സാമ്പ­ത്തിക പരാ­ധീ­ന­ത­കള്‍ക്കി­ട­യിലും താന്‍ ആദ്യം പഠിച്ച സ്‌കൂളി­നായി എന്തെ­ങ്കിലും ചെയ്യ­ണ­മെന്ന് തീവ്ര­മായി ആഗ്ര­ഹി­ക്കുന്ന ബിമല്‍ എന്ന ചെറു­പ്പ­ക്കാ­രന്‍ നേരി­ടേ­ണ്ടി­വ­രുന്ന പ്രതി­സ­ന്ധി­ക­ളാണ് ‘ജനാല’യുടെ പ്രമേ­യം. ചിത്രം അന്ത­രിച്ച സംവി­ധാ­യ­കന്‍ ജി. അര­വി­ന്ദന് ആദ­രവ് പ്രക­ടി­പ്പി­ക്കു­ന്ന­താ­ണ്.

വൈകിട്ട് 7.15ന് പ്രശസ്ത ഇശ്രാ­യേല്‍ സംവി­ധാ­യ­ക­നായ ഷൈഫ് ലേവി­യുടെ പുതിയ ചിത്ര­മായ ‘ലോസ്റ്റ് ഐലന്റ്‌സ്’ പ്രദര്‍ശി­പ്പി­ക്കും. ഇസ്രാ­യേല്‍ കോണ്‍സല്‍ ജന­റല്‍ ഓര്‍ണ സഗീവ് ചിത്രം പരി­ച­യ­പ്പെ­ടു­ത്തും.

കേസ­രി­മെ­മ്മോ­റി­യല്‍ ഹാളിലെ പ്രദര്‍ശ­ന­ങ്ങള്‍ വൈകിട്ട് 5.30ന് നെതര്‍ലാന്റ്‌സ് കോണ്‍സല്‍ ജന­റല്‍ മാരിക്കെ ഡ്രൂണല്‍ ലിറ്റെല്‍ നിര്‍വ്വ­ഹി­ക്കും. തിയോ വാന്‍ ഗോഗ് സംവി­ധാനം ചെയ്ത ‘സിക്‌സ്ത് ഓഫ് മെയ്’ ആണ് ഇവി­ടുത്തെ ആദ്യ ചിത്രം. തുടര്‍ന്ന് 7.15ന് അര്‍ജ­ന്റൈന്‍ പാക്കേ­ജിലെ ‘ദി ട്രൂസ്’ എന്ന അല്‍ഫോണ്‍സോ റോസാസ് പ്രീഗോ സംവി­ധാനം ചെയ്ത ചിത്രം പ്രദര്‍ശി­പ്പി­ക്കും.

Advertisement