കൊച്ചി: തിരുവനന്തപുരം അന്താരാഷട്ര വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യൂസേഴ്‌സ് ഫീ സ്റ്റേ ചെയ്യാന്‍ ട്രിബ്യൂണല്‍ വിസമ്മതിച്ചു. ജസ്റ്റിസ് അരിജിത് പസായത്ത് അധ്യക്ഷനായുള്ള ട്രിബ്യൂണലാണ് സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം സ്റ്റേ ചെയ്തത്.

വിഷയത്തില്‍ വിമാനക്കമ്പനികളെ കക്ഷിചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് ട്രിബ്യൂണല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.