തൃശൂര്‍: ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നോയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് തൃശൂര്‍ വിജിലന്‍ കോടതി. തച്ചങ്കരിക്കെതിരെയുള്ള കേസുകളുടെ ഇപ്പോഴത്തെ സ്ഥിയെന്താണെന്ന് വ്യക്തമാക്കണം. ഇതു സംബന്ധിച്ച് സെപ്തംബര്‍ 22നകം റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് കെ.റാം ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഇടപെടലുണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യത്തെക്കുറിച്ച് അറിയിക്കാനും ഉത്തരവിട്ടിട്ടുണ്ട്. തച്ചങ്കരിക്കെതിരെയുള്ള കുറ്റപത്രം വൈകുന്നതിലും തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനുമെതിരെ പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.