തൃശൂര്‍: തൃശൂര്‍ പൂരത്തിനു കൊടിയേറി. തിരുവമ്പാടിയിലും പാറമേക്കാവിലും 11.30നാണു കൊടിയേറ്റം നടന്നത്. പൂജിച്ച കൊടിക്കൂറ തട്ടകക്കാരാണു കൊടിമരത്തില്‍ ഉയര്‍ത്തിയത്. ചൊവ്വാഴ്ചയാണു പൂരം. പൂരത്തില്‍ പങ്കെടുക്കുന്ന എട്ടു ഘടക ക്ഷേത്രങ്ങളുടെയും കൊടിയേറ്റവും നടന്നു.. ക്ഷേത്രത്തില്‍ കൊടിയേറിയ ഉടനെ പൂരം തേക്കിന്‍കാട്ടിലും കൊടി ഉയര്‍ത്തി.