എഡിറ്റര്‍
എഡിറ്റര്‍
തൃശൂരില്‍ കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍; ഗൃഹനാഥന്‍ വിഷം ഉള്ളില്‍ച്ചെന്നും നാല് പേര്‍ കഴുത്തറക്കപ്പെട്ട നിലയിലും
എഡിറ്റര്‍
Saturday 25th February 2017 7:25am


തൃശൂര്‍: കേച്ചേരിക്ക് സമീപം മഴുവഞ്ചേരിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍. മുള്ളംകുഴിയില്‍ വീട്ടില്‍ ജോണി ജോസഫ്(39), ഭാര്യ റോമ(35), മക്കളായ ആഷ്ലി(11), ആന്‍സണ്‍(9), ആന്‍ മരിയ(7) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോണി ജോസഫിനെ വിഷം ഉള്ളില്‍ ചെന്ന നിലയിലും മറ്റ് നാല് പേരെ കഴുത്ത് അറുത്ത നിലയിലുമാണ് കാണപ്പെട്ടത്.


Also read മോദിയുടെ ശബ്ദം സിംഹഗര്‍ജനമല്ല അത് വെറും ചുണ്ടെലിയുടെ മോങ്ങല്‍ മാത്രം; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി 


ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജോണി അത്മഹത്യ ചെയ്തതാകം എന്ന നിഗമനത്തിലാണ് പൊലീസ്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. കടബാധ്യതയാണ് മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

കേച്ചേരിയില്‍ സ്‌റ്റേഷനറി കട നടത്തിവരികയായിരുന്ന ജോണി ഇന്നലെ കട തുറക്കാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ സുഹൃത്ത് അടച്ചിട്ട വീട്ടിനുളള്ളില്‍ നിന്ന് രക്തം ഒഴുകിയ അടയാളം കണ്ടതോടെയാണ് മരണ വിവരം പുറത്തറിയുന്നത്.

Advertisement