കോഴിക്കോട്: ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ അച്ഛനും മകനും മരിച്ചു. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കോഴിക്കോടു നിന്ന് നരിക്കുനിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിടിച്ചാണ് അപകടമുണ്ടായത്. അരയിടത്തുപാലം ജംഗ്ഷനിലായിരുന്നു അപകം.

തൃശൂര്‍ കൊരട്ടിക്കരയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വദേശികളായ അന്‍വര്‍, ഇജാസ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലിലും തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. കോഴിക്കോട് നിന്ന് വരികയായിരുന്നു ഇവര്‍. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.