Administrator
Administrator
തൃശ്ശൂരില്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു
Administrator
Monday 9th May 2011 8:59am

accident-logoതൃശൂര്‍: നിയന്ത്രണംവിട്ട ലോറി ഇടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. തൃശൂര്‍ കാളത്തോട്ടാണ് സംഭവം. ഇന്നു രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്.

പ്രഭാതസവാരിയ്ക്കു പോയ സ്ത്രീകള്‍ക്കു മേലാണ് ലോറി പാഞ്ഞുകയറിയത്. വിജയകുമാരി, ശ്രീലക്ഷ്മി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണല്‍ലോറിയാണ് സ്ത്രീകള്‍ക്കുമേല്‍ പാഞ്ഞുകയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം നടന്ന ഉടനെ ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.

Advertisement