എഡിറ്റര്‍
എഡിറ്റര്‍
തൃഷയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരുകോടി കാണാനില്ല
എഡിറ്റര്‍
Tuesday 12th June 2012 5:26pm

ചെന്നൈ: കോളിവുഡ് നടി തൃഷാ കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ ഒരു കോടി രൂപയുടെ തിരിമറി. സംഭവത്തില്‍ ബാങ്ക് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

തൃഷയുടെ അക്കൗണ്ടില്‍ നിന്ന് ഒരു കോടി രൂപ മറ്റേതോ അക്കൗണ്ടിലേയ്ക്കു മാറ്റിയതായി കഴിഞ്ഞ ദിവസമാണു കണ്ടെത്തിയത്. സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.

ചെന്നൈ അണ്ണാ ശാലയിലെ ഈ സ്വകാര്യബാങ്കില്‍ ഏതാനും വര്‍ഷം മുമ്പാണു തൃഷ അക്കൗണ്ട്് തുടങ്ങിത്. സിനിമാ തിരക്കിനിടെ കുറേക്കാലത്തിനു ശേഷം ബാങ്കില്‍ പണമടക്കാനെത്തിയപ്പോഴാണു അക്കൗണ്ടില്‍ പണം കുറവുളളതായി ശ്രദ്ധയില്‍ പെട്ടത്. ബാലന്‍സില്‍ ഒരു കോടിയുടെ കുറവു കണ്ടു ഞെട്ടിയ തൃഷ ഉടന്‍ തന്നെ ബാങ്കില്‍ പരാതിയും നല്‍കുകയായിരുന്നു.

പണം നഷ്ടപ്പെട്ട വിവരം പോലീസില്‍ പരാതിപ്പെടരുതെന്ന് അഭ്യര്‍ഥിച്ച ബാങ്ക് അധികൃതര്‍ പണം തിരിമറി നടത്തിയ ജീവനക്കാരനെ കണ്ടെത്തി വൈകാതെ തന്നെ തുക അക്കൗണ്ടില്‍ ഇടുമെന്നു തൃഷയ്ക്ക് ഉറപ്പു നല്‍കുകയായിരുന്നു. ജീവനക്കാര്‍ ആരെങ്കിലും തൃഷയുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നെന്നാണ് സംശയിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ അഭ്യര്‍ത്ഥനമാനിച്ച്  തൃഷ പോലീസില്‍ പരാതി നല്‍കിയില്ല. പണം തിരിമറി നടത്തിയ ജീവനക്കാരനെ കണ്ടെത്താന്‍ ബാങ്ക് അധികൃതര്‍ ശക്തമായ അന്വേഷണം ആരംഭിച്ചു.

Advertisement