തമിഴ് പ്രേക്ഷകര്‍ താലോലിച്ചു വളര്‍ത്തിയ തൃഷ വിവാഹിതയാവുന്നു. ത്രിഷയുടെ വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാവും എന്ന്  വെളിപ്പെടുത്തിക്കഴിഞ്ഞു. വര്‍ഷാവസനത്തോടെ വിവാഹം കഴിച്ച് സിനിമാ ജീവിതം ഉപേക്ഷിക്കാന്‍ തൃഷ തീരുമാനിച്ചുക ഴിഞ്ഞു എന്നാണ് വാര്‍ത്തകള്‍.

ഇതിനായുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. തൃഷയുടെ അമ്മ ഉമ മകള്‍ക്ക് അനുയോജ്യമായ വരന് വേണ്ടിയുള്ള ഊര്‍ജിതമായ തിരച്ചില്‍ നടത്തുകയാണ്.

ഇഷ്ടപ്പെട്ടയാളെ കണ്ടെത്തി കഴിഞ്ഞാല്‍ വിവാഹം കഴിക്കാം എന്ന തീരുമാനത്തിലാണ് തൃഷ. അതുകൊണ്ട് തന്നെ പുതിയ ഓഫറുകളൊക്കെ വേണ്ടെന്നുവയ്ക്കുകയാണ്.

മലയാളത്തിന്റെ സ്വന്തം സംവിധായകനായ പ്രിയദര്‍ശന്‍ കണ്ടെത്തിയ നായികയായതുകൊണ്ടുതന്നെ തൃഷ മലയാളികളുടേയും പ്രിയങ്കരിയാണ്.