എഡിറ്റര്‍
എഡിറ്റര്‍
തൃഷ പൂസായതില്‍ തമിഴ്‌നാട്ടില്‍ ജനരോഷം
എഡിറ്റര്‍
Saturday 26th January 2013 12:20pm

സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്നവരാണ് യഥാര്‍ത്ഥ താരങ്ങള്‍. എന്നാല്‍ കഥാപാത്രത്തിന് വേണ്ടി കുറച്ചല്‍പ്പം പൂസായിപ്പോയതിന്റെ പേരില്‍ നട്ടംതിരിയുകയാണ് കോളിവുഡിന്റെ താരം തൃഷ.

Ads By Google

തൃഷ നായികയായ സമര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് വിവാദം തുടങ്ങുന്നത്. വിശാലാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ നായകനോടുള്ള പ്രണയം വെളിപ്പെടുത്തുന്ന മുഹൂര്‍ത്തത്തില്‍ നായിക മദ്യപിക്കുന്ന രംഗമുണ്ട്.

എന്നാല്‍ മദ്യപാനം ഒന്നോ രണ്ടോ പെഗ്ഗില്‍ ഒതുങ്ങില്ല. അളവേറും തോറും നായിക കൂടുതല്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കും. നന്നായി പൂസായ നായിക നായകനൊപ്പം യുഗ്നഗാനത്തിലേക്ക് പ്രവേശിക്കും.

സ്വാഭാവികമായും ഈ രംഗം വിമര്‍ശനത്തിന് ഇരയായി. എന്നാല്‍ ഇതിനേക്കാളും വിവാദമായത് ഇതിനുശേഷമുള്ള നായികയുടെ പ്രതികരണമാണ്.

ഞാന്‍ അല്പം പൂസായി അഭിനയിക്കുന്ന ചിത്രങ്ങള്‍ നന്നായി സ്വീകരിക്കപ്പെടാറുണ്ട്. അതുകൊണ്ടാണ് ഈ ചിത്രത്തിന് വേണ്ടിയും അങ്ങനെ അഭിനയിച്ചത് എന്നായിരുന്നു തൃഷയുടെ വാക്കുകള്‍.

തൃഷയുടെ ഈ നിലപാടിനെതിരെ തമിഴ്‌നാട്ടില്‍ വന്‍ ജനരോഷമാണ് ഉയര്‍ന്നത്. ഇന്നത്തെ തലമുറയെ എങ്ങനെയെങ്കിലും മദ്യത്തില്‍ നിന്നും മോചിപ്പിക്കാനുള്ള ശ്രമം നടക്കുമ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നത് പ്രതിഷേധാര്‍ഹമാണെന്നാണ് വിമര്‍ശകരുടെ വാദം.

എന്നാല്‍ തൃഷ മദ്യപാനത്തെ ന്യായീകരിച്ചിട്ടില്ലെന്ന് വാദിക്കുന്നവരും ഉണ്ട്. സിനിമയില്‍ അങ്ങനെ പെരുമാറുന്നത് പ്രേക്ഷര്‍ക്ക് രസിക്കാറുണ്ട് എന്ന് മാത്രമാണ് അവര്‍ പറഞ്ഞതെന്നും കഥാപാത്രത്തിന് രസികത്തമേകാന്‍ ഒരു അഭിനേത്രി അത്തരം രംഗങ്ങള്‍ സ്വീകരിക്കുന്നത് തെറ്റാണെന്ന് എങ്ങനെ പറയുമെന്നാണ് തൃഷ ഫാന്‍സ് പറയുന്നത്.

എന്ത് തന്നെയായാലും ഈ ഒരു വിഷയം കൊണ്ട് തന്നെ സിനിമ കൂടുതല്‍ പ്രശസ്തമായി. തൃഷയുടെ പൂസായ രംഗം കാണാന്‍ വേണ്ടി മാത്രം ടിക്കറ്റെടുത്ത് തിയ്യേറ്ററില്‍ കയറുകയാണ് ആളുകള്‍.

Advertisement