Categories

തൃഷയുടെ മോഹം പൂവണിയുന്നു

സ്റ്റൈല്‍ മന്നന്‍ രജനിയുടെ നായികയാവാനുള്ള തൃഷയുടെ മോഹം പൂവണിയുന്നു. യന്തിരന് ശേഷം തിയ്യേറ്ററുകളിലെത്തുന്ന രജനിയുടെ ആനിമേഷന്‍ ചിത്രമായ റാണയിലാണ് ത്രിഷ രജനിയുടെ നായികയാവുന്നത്.

രജനിയുടെ മകള്‍ സൗന്ദര്യ നിര്‍മിയ്ക്കുന്ന ത്രി.ഡി ആനിമേഷന്‍ സിനിമയിലാണ് തൃഷ രജനിയ്‌ക്കൊപ്പമെത്തുന്നത്. ഈ സിനിമയിലെ ചില രംഗങ്ങള്‍ മാത്രമേ യാഥാര്‍ത്ഥമായി ചിത്രീകരിച്ചിട്ടുള്ളൂ. ഈ രംഗങ്ങളിലാണ് രജനിയ്‌ക്കൊപ്പം ത്രിഷ പ്രത്യക്ഷപ്പെടുന്നത്.

ഈ ചിത്രത്തിലെ യാഥാര്‍ത്ഥ്യ ദൃശ്യങ്ങള്‍ സംവിധാനം ചെയ്യുന്നത് കെ.എസ് രവികുമാറാണ്.

പ്രകാശ് രാജ്, വിജയ് ലക്ഷ്മി, രാഹുല്‍ദേവ് എന്നിവരും റാണയിലുണ്ട്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.