എഡിറ്റര്‍
എഡിറ്റര്‍
മണിക്ക് സര്‍ക്കാരിന്റെ തലയെടുക്കുന്നവര്‍ക്ക് അഞ്ചര ലക്ഷത്തിന്റെ പാരിതോഷികവുമായി ഫെയ്‌സ്ബുക്കില്‍ വധഭീഷണി
എഡിറ്റര്‍
Friday 18th August 2017 4:55pm

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെതിരെ വധഭീഷണി. മണിക് സര്‍ക്കാരിന്റെ തല അരിയുന്നവര്‍ക്ക് അഞ്ചരലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന വാഗ്ദാനത്തോടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പ്രത്യക്ഷപ്പെടുകയായിരുന്നു.

‘വേള്‍ഡ് ആന്റി കമ്യൂണിസ്റ്റ് കൗണ്‍സിലിനു’വേണ്ടി റിയ റോയ് എന്ന വ്യാജ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം ഫെയ്സ്ബുക്കിലൂടെ പോസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തില്‍ ത്രിപുര പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

സുബ്രതാ ചക്രവര്‍ത്തിയെന്നയാളുടെ പരാതിയിന്മേല്‍ വെസ്റ്റ് അഗര്‍ത്തല പൊലീസ് റിയ റോയിയെന്ന അക്കൗണ്ട് ഉടമയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പരാതിക്കാരന്‍ പറയുന്നത്. അക്കൗണ്ടുടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.


Also Read:  പ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ പരസ്പരസമ്മതപ്രകാരമുള്ള ബന്ധത്തില്‍ കോടതിക്ക് എന്തുകാര്യം? ഹാദിയ വിഷയത്തില്‍ നാല് ചോദ്യങ്ങളുമായി സഞ്ജീവ് ഭട്ട്


പൊലീസ് അന്വേഷിച്ച് വരികയാണെന്നും വേണമെങ്കില്‍ കേസ് സി.ഐ.ഡിയ്ക്ക് കൈമാറുമെന്നും പൊലീസ് സൂപ്രണ്ട് എച്ച്.കെ ദെബ്ബാര പറഞ്ഞു.

സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന പ്രസംഗം സംപ്രേഷണം ചെയ്യാന്‍ ദൂരദര്‍ശനും ആകാശവാണിയും വിസമ്മതിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. ചാനല്‍ ആരോപണം ലംഘിച്ചെങ്കിലും വ്യാപക പ്രതിഷേധത്തിന് അത് കാരണമായിരുന്നു.

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗമായ സര്‍ക്കാര്‍ 19 വര്‍ഷമായി ത്രിപുരയുടെ മുഖ്യമന്ത്രിയാണ്. തങ്ങളുടെ വേര് സംസ്ഥാനത്തും ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ മുഖ്യ ശത്രുവാണ് സര്‍ക്കാര്‍.

Advertisement