ന്യൂദല്‍ഹി: മുസ്‌ലിം വിവാഹമോചനത്തിനു പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി അറിയിച്ചു.


Dont Miss ആടിനെ പട്ടിയാക്കരുത്: തന്നെ ആരും തള്ളിപ്പറഞ്ഞിട്ടില്ല: ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും ശോഭാ സുരേന്ദ്രന്‍ 


മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. എല്ലാതരം തലാക്കുകളും ഭരണഘടനാവിരുദ്ധമാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.

തലാക്ക് എന്നു പറയുന്നത് തന്നെ സ്ത്രീകളുടെ സമത്വം ഇല്ലാതാക്കുന്നതാണെന്നും കേന്ദ്രം പറഞ്ഞു. മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

മനുഷ്യാവകാശവുമായി ബന്ധപ്പെട്ട രാജ്യാന്തര ഉടമ്പടികളുമായി ഒത്തുപോകുന്നതല്ല മുത്തലാഖെന്നും മുസ്‌ലിം വ്യക്തിനിയമം ഭരണഘടനയുടെ കീഴില്‍ വരുമോയെന്ന് പരിശോധിക്കണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.