ട്രിപ്പോളി:ട്രിപ്പോളിയില്‍ നാറ്റോയുടെ വ്യോമാക്രമണംതുടരുന്നു. ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ വീട്ടുപരിസരത്താണ് വെടിവെയ്പ് തുടരുന്നത്.

ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 12 ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും ഗവണ്‍മെന്റ് വക്താവ് മൂസ ഇബ്രാഹിം വ്യക്തമാക്കി.

ലിബിയന്‍ സൈന്യത്തിന്റെ താവളങ്ങളായിരുന്ന പല കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.

ബാബ് അല്‍ അസീസിയയ്ക്കടുത്ത് വാഹനങ്ങളുടെ ശേഖരവും തകര്‍ക്കപ്പെട്ടിട്ടുണ്ട്.ജനങ്ങള്‍ക്കെതിരായുള്ള ആക്രമണത്തിന് സൈന്യത്തെ കൊണ്ടുവരാനാണ് ഈ വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നത്.