കൊല്‍ക്കത്ത: മുത്തലാഖ് കേസിലെ ഹരജിക്കാരില്‍ ഒരാളായ ഇസ്രത് ജഹാന്‍ ‘ഭ്രഷ്ട്’. വിധി വന്ന ശേഷം പരിസരവാസികളടക്കം മിണ്ടാതായെന്നും ബന്ധുക്കളടക്കം തന്നെ ‘മോശം’ സ്ത്രീയായി ചിത്രീകരിക്കുകയാണെന്നും ഇസ്രത് പറയുന്നു.

‘കോടതി വിധി വന്ന ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് ഉണ്ടാകുന്നത്. ‘ചീത്ത സ്ത്രീ’, ‘ആണുങ്ങളുടെ ശത്രു’ എന്നൊക്കെയാണ് എന്നെ വിളിക്കുന്നത്. അയല്‍ക്കാരടക്കം എന്നോട് മിണ്ടുന്നില്ല’ ഇസ്രത് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടറോട് പറഞ്ഞു.

‘സുരക്ഷിതത്വമില്ലാതെയാണ് കഴിയുന്നതെന്നും ഈ ആളുകളുമായി യുദ്ധം ചെയ്യാനുള്ള ശക്തി തനിക്കില്ലെന്നും ഇസ്രത് പറയുന്നു. ഇനി ഞാനൊരു ഇരയല്ലെന്ന കാര്യം മനസിലാക്കുന്നു. സാധാരണ സ്ത്രീയായ എനിക്ക് ഇങ്ങനെയൊരു പോരാട്ടം നടത്താന്‍ കഴിഞ്ഞത് മറ്റു സ്ത്രീകള്‍ക്കും പ്രചോദനമാകുമെന്നും ഇസ്രത് പറഞ്ഞു.


Read more:  ഉത്തരാഖണ്ഡില്‍ ‘ഗോ തീര്‍ത്ഥാടന കേന്ദ്രം’ പണിയണമെന്ന് ആര്‍.എസ്.എസ്


ഇസ്രത് ജഹാന്റെ അഭിഭാഷകയായ നാസിയ ഇലാഹിക്കെതിരെയും ഓണ്‍ലൈന്‍ ആക്രമണം ഉണ്ടായിരുന്നു.

ബംഗാളിലെ ഹൗറ സ്വദേശിയായ ഇസ്രതിനെ 2015ലാണ് ഭര്‍ത്താവ് മുര്‍തസ് മൊബൈല്‍ വഴി മൊഴി ചൊല്ലിയിരുന്നത്. ദുബൈയില്‍ നിന്നായിരുന്നു ഇയാള്‍ മൊഴി ചൊല്ലല്‍ നടത്തിയത്. 4 കുട്ടികളാണ് ഇസ്രതിനുള്ളത്.