എഡിറ്റര്‍
എഡിറ്റര്‍
‘ശ്രീരാഗം”, ട്രിപാ അഞ്ചാം വാര്‍ഷികം മെയ് 19 ന് ക്രിസ്റ്റല്‍ ഓഡിറ്റോറിയത്തില്‍
എഡിറ്റര്‍
Tuesday 16th May 2017 1:15pm

ദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍-ട്രിപാ യുടെ അഞ്ചാം വാര്‍ഷിക കുടുംബ മെഗാ പ്രോഗ്രാം ”ശ്രീരാഗം”വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ മെയ് 19ന് ദമാം ക്രിസ്റ്റല്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 3.30 മണിക്ക് ആരംഭിക്കും.

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം ശ്രീനാഥ്, മിമിക്രി കലാകാരന്‍മാരായ പ്രതീപ് പള്ളുരുത്തി, കലാഭവന്‍ നസീബ് തുടങ്ങിയുള്ള പ്രസിദ്ധ കലാ കാരന്മാരും കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖകലാ പ്രതിഭകളും അണിനിരക്കുന്നസംഗീത നൃത്ത കലാ പരിപാടികള്‍ വേദിയില്‍ അരങ്ങേറും.

പരിപാടിയുടെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ നാട്ടില്‍ നിന്നും പ്രവിശ്യയില്‍ നിന്നുമുള്ള ഉന്നത വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

പ്രവിശ്യയിലെ ജില്ലയില്‍ നിന്നുള്ള പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങും ഈ പരിപാടിയുടെ ഭാഗമായി നടക്കും. പരിപാടിയില്‍ സൗജന്യ മെഡിക്കല്‍ പരിശോധനാ ക്യാമ്പ് ഉണ്ടായിരിക്കും.

പ്രമുഖ ഡോക്ടര്‍മാര്‍ നയിക്കുന്ന പ്രമേഹ രോഗ പരിരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സും വേദിയില്‍ ഉണ്ടായിരിക്കും. പ്രേക്ഷകര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു.

ആദ്യ ബാച്ചില്‍ ലഭിച്ച നോര്‍ക്കാ കാര്‍ഡും ഈ വേദിയില്‍ വിതരണം ചെയ്യും. ജീവകാരുണ്യ-പുനരധിവാസ പദ്ധതിയായ ട്രിപാ-വിഷന്‍ 2018 പദ്ധതിയുടെ പ്രഖ്യാപനം ഈവേദിയില്‍ നടക്കും.നോര്‍ക്കാ രജിസ്‌ട്രേഷന്‍ കൗണ്ടര്‍, ഫുഡ് കോര്‍ട്ട്, ട്രിപാ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ എന്നിവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Advertisement