Categories

ചെന്നൈക്ക് തോല്‍വി

ചെന്നൈ: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 യില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരേ ട്രിനിഡാഡ് ആന്റ് ടൊബാഗോയ്ക്ക് വിജയം. ഐ.പി.എല്‍ ചാംപ്യന്‍മാരെ 12 റണ്‍സിനാണ് ട്രിനിഡാഡ് ആന്റ് ടൊബാഗോ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ട്രിനിഡാഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് എടുത്തിപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

നാല് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ട്് കൊടുത്ത് ഓപ്പണ്‍്ര മുരളി വിജയ്, സുരേഷ് റെയ്‌ന, ക്യാപ്ര്റ്റന്‍ ധോണി എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകള്‍ സ്വന്തമാക്കിയ സുനില്‍ നരേയ്‌നാണ് ചെന്നൈയില്‍ നിന്നും വിജയം തട്ടിപ്പറിച്ചെടുത്തത്. രാപാലും കൂപ്പറും ഓരോ വിക്കറ്റ് വീഴ്ത്തി. ഏഴാമനായി ഇറങ്ങിയ ഡെയാന്‍ ബ്രാവോയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ട്രിനിഡാഡിന് ഓപ്പണര്‍മാരായ സിമ്മിസും(20), വില്യം പെര്‍ക്കിണ്‍സും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്ഡ ഇരുവരും ആദ്യ വിക്കറ്റില്‍ 52 റണ്‍സ് കൂ്ട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരും പോയതോടെ ട്രിനിഡാഡ് തകരുകായിരുന്നു. പിന്നീട് വന്നവരില്‍ ഭരതും(23) കൂപ്പറും(28) മാത്രമാണ് രണ്ടക്കം കടന്നിട്ടുള്ളത്. ചെന്നൈക്കായി ബോളിഗനര്‍ മൂന്ന് വിക്കറ്റും ജക്തി രണ്ടു വിക്കറ്റും വീഴ്ത്തി.
മൂന്ന് കളികളില്‍ ഇറങ്ങിയ

ഇരുടീമുകളും ടൂര്‍ണ്ണമെന്റില്‍ മൂന്ന് കളികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ചെന്നൈയുടെ രണ്ടാം തോല്‍വിയാണിത്. ട്രിനിഡാഡ് ആന്റ് ടൊബാഗോയുടെ ടൂര്‍ണ്ണമെന്റിലെ ആദ്യ വിജയവും. ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയിക്കന്‍ വെസ്റ്റിന്ത്യന്‍ ടീമിനായിരുന്നില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.