എഡിറ്റര്‍
എഡിറ്റര്‍
വീണ്ടും അഭിമാനമായി തിരുവനന്തപുരം; നഗരഭരണ സംവിധാനത്തില്‍ രാജ്യത്ത് ഒന്നാമത് തിരുവനന്തപുരം
എഡിറ്റര്‍
Tuesday 28th February 2017 11:25pm


ബംഗലൂരു: നഗര ഭരണ സംവിധാനത്തില്‍ തിരുവനന്തപുരം രാജ്യത്ത് വീണ്ടും ഒന്നാമത്. പൂണെ, കൊല്‍ക്കത്ത എന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളിയാണ് തിരുവനന്തപുരം മുന്നിലെത്തിയത്.

മുംബൈ, ദല്‍ഹി അടക്കം 21 നഗരങ്ങളില്‍ വിവിധ നഗര ഭരണ ഘടകങ്ങളെ അടിസ്ഥാനമാക്കി ബെംഗളൂരു ആസ്ഥാനമായ ജനഗ്രഹ സെന്റര്‍ ഫോര്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഡെമോക്രസി എന്ന ഏജന്‍സിയാണ് സര്‍വ്വെ നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ സര്‍വ്വെയിലും തിരുവനന്തപുരമായിരുന്നു ഒന്നാമത്.


Also Read: നിങ്ങള്‍ പറയുന്നത് പോലയല്ല കാര്യങ്ങള്‍ ; വിവാദ ട്വീറ്റിന് വിശദീകരണവുമായി സെവാഗ്


സര്‍വെയുടെ നാലാമത് പതിപ്പില്‍ രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ദല്‍ഹി താരതമ്യേന ചെറിയ നഗരങ്ങളേക്കാള്‍ പിന്നിലാണ്. കഴിഞ്ഞ തവണ ഏഴാം സ്ഥാനത്തായിരുന്ന നഗരം ഇത്തവണ രണ്ടു സ്ഥാനം താഴേക്കിറങ്ങി ഒന്‍പതാം സ്ഥാനത്താണ്. രാജ്യത്തെ ആദ്യ ആസൂത്രിത നഗരമായ ചണ്ഡിഗഡ്, ജെയ്പുര്‍, ലുധിയാന എന്നിവയാണ് അവസാന സ്ഥാനങ്ങളില്‍.

21 നഗരങ്ങള്‍ അവരുടെ ചിലവിന്റെ 37 ശതമാനം മാത്രമാണ് സ്വയം കണ്ടെത്തുന്നതെന്ന് സര്‍വ്വെ കണ്ടെത്തി. എന്നാല്‍ മുംബൈ, ദല്‍ഹി, ഹൈദരാബാദ്, പൂനെ എന്നീ നഗരങ്ങള്‍ ചിലവഴിക്കുന്ന തുകയുടെ അന്‍പത് ശതമാനം സ്വയം കണ്ടെത്തുന്നുണ്ട്.

ലോകത്തിലെ മറ്റ് നഗരങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ നഗരങ്ങള്‍ ഏറെ പിന്നിലാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. 21 ഇന്ത്യന്‍ നഗരങ്ങള്‍ക്കും 2.1 നും 4.4 നും ഇടയില്‍ മാര്‍ക്കുകള്‍ നേടാനേ സാധിച്ചുള്ളു.

Advertisement