ധാംബുള്ള: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ആദ്യമല്‍സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. ലങ്കക്കെതിരേ അവസാന ടെസ്റ്റില്‍ നേടിയ വിജയം ഇന്ത്യക്ക് ആത്മവിശ്വാസം പകരും. എന്നാല്‍ പരിശീലനത്തിന് വേണ്ടത്ര സമയം ലഭിക്കാത്തത് പ്രകടനത്തെ ബാധിക്കുമോ എന്നും സംശയമുണ്ട്.

മികച്ച താരങ്ങള്‍ കളിക്കാനില്ലാത്തത് രണ്ടുടീമുകളെയും ബാധിക്കുമെന്നാണ് സുചന. കാല്‍ക്കുഴക്ക് പരിക്കേറ്റ പേസര്‍ ഇഷാന്ത് ശര്‍മ ഇന്ന് കളിച്ചേക്കില്ല. അഭിമന്യു മിതുന്‍ ഇഷാന്തിന് പകരം കളിക്കും. ഏഷ്യാകപ്പില്‍ അര്‍ധസെഞ്ചുറി നേടിയ ദിനേഷ് കാര്‍ത്തിക് ടീമിനൊപ്പം ചേരും. മധ്യനിരയില്‍ വിരാട് കോഹ്‌ലിയും കളിക്കും. ധാംബുള്ളയിലെ പിച്ച് പേസ് ബൗളിംഗിനെ തുണക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്.