കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിനു പ്രൊമോട്ടറായി സൗരവ് ഗാംഗുലിയെ നിയോഗിച്ചത് വിവാദത്തില്‍. തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസാണ് രംഗത്ത് വന്നത്. ഗാംഗുലിക്കു സി.പി.ഐ.എം ബന്ധമുണ്ടെന്നും അദ്ദേഹത്തെ പ്രൊമോട്ടറായി നിയോഗിക്കുന്നതു വോട്ടര്‍മാരെ സ്വാധീനിക്കുമെന്നുമാണ് ആക്ഷേപം.

വോട്ടിങ് നില മെച്ചപ്പെടുത്താന്‍ ഓഡിയൊ വിഷ്വല്‍ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യാനാണു ഗാംഗുലിയെയും വാദ്യവിദഗ്ധന്‍ വിക്രം ഘോഷിനെയും തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രൊമോട്ടര്‍മാരായി നിയമിച്ചത്. ഗാംഗുലിക്കു സി.പി.ഐ.എം അനുഭാവമുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ തൃണമൂല്‍ എതിര്‍ത്തിരുന്നില്ല. എന്നാല്‍, ഗാംഗുലി തനിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് മന്ത്രിയും സി.പി.ഐ.എം നേതാവുമായ അശോക് ഭട്ടാചാര്യ പ്രഖ്യാപിച്ചതോടെയാണ് മമത എതിര്‍പ്പുയര്‍ത്തിയത്.

ഗാംഗുലി ഇടതു ക്യാംപിനുവേണ്ടി പ്രചാരണത്തിനിറങ്ങിയാല്‍ അദ്ദേഹത്തെ പ്രൊമോട്ടര്‍ പദവിയില്‍ നിന്നു മാറ്റണമെന്നു തൃണമൂല്‍ ആവശ്യട്ടെു. വിവാദത്തോടു ഗാംഗുലി പ്രതികരിച്ചിട്ടില്ല.