എഡിറ്റര്‍
എഡിറ്റര്‍
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ 14 ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
എഡിറ്റര്‍
Sunday 9th June 2013 12:29pm

west-bengal...

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  ആക്രമിച്ച സംഭവത്തില്‍ 14 പേര്‍ അറസ്റ്റില്‍.
Ads By Google

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ്  പശ്ചിമബംഗാളിലെ ബരാക്പൂരില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ആനന്ദബസാര്‍ പത്രികയുടെ ചാനലായ എ.ബി.വി ആനന്ദയിലെ ക്യാമറാമാന്‍ അസ്തിക് ചധോപാധ്യായ, കൊല്‍ക്കത്ത ടി.വിയുടെ ടോണ സിന്‍ഹ റോയ്, 24 ഘണ്ഡ ചാനലിലെ ബാരുണ്‍ സെന്‍ഗുപ്ത എന്നിവരെ ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊലപാതക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ  അമ്പത്തിലധികം വരുന്ന  തൃണമൂല്‍ കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍ കൊടികളും വടിയും ഇരുമ്പുദണ്ഡുമായെത്തി മര്‍ദ്ദിക്കുകയായിരുന്നു.

പാര്‍ട്ടീ മുദ്രാവാക്യം ഉറക്കെ വിളിച്ചായിരുന്നു ഇവരെ മര്‍ദ്ദിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് ശേഷം കടകള്‍ അടപ്പിക്കുകയും, റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

ബംഗാളിലെ സദാര്‍ബസാര്‍ ഗ്രാമത്തില്‍ കൊല്ലപ്പെട്ട  തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുറിച്ചുള്ള വാര്‍ത്ത ശേഖരിക്കാനാണ് മാധ്യമപ്രവര്‍ത്തകര്‍ അങ്ങോട്ടെത്തിയത്.

Advertisement