Categories

ബംഗാളില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

west-bengal...

കൊല്‍ക്കത്ത:  പശ്ചിമബംഗാളില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പ്രധാന കുറ്റവാളിയാണെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍.
Ads By Google

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷിബു യാദവാണ് പോലീസ്‌ പിടിയിലായത്.  ബീഹാറിലെ കിഴക്കന്‍ ചെമ്പാരന്‍ ജില്ലയില്‍ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ 14 തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരത്തെ പേലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് പശ്ചിമബംഗാളിലെ ബരാക്പൂരില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ആനന്ദബസാര്‍ പത്രികയുടെ ചാനലായ എ.ബി.വി ആനന്ദയിലെ ക്യാമറാമാന്‍ അസ്തിക് ചധോപാധ്യായ, കൊല്‍ക്കത്ത ടി.വിയുടെ ടോണ സിന്‍ഹ റോയ്, 24 ഘണ്ഡ ചാനലിലെ ബാരുണ്‍ സെന്‍ഗുപ്ത എന്നിവരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

ആക്രമണത്തില്‍ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകരില്‍ രണ്ട് പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്.

മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊലപാതക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ  അമ്പത്തിലധികം വരുന്ന  തൃണമൂല്‍ കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍ കൊടികളും വടിയും ഇരുമ്പുദണ്ഡുമായെത്തി മര്‍ദ്ദിക്കുകയായിരുന്നു.

ബംഗാളിലെ സദാര്‍ബസാര്‍ ഗ്രാമത്തില്‍ കൊല്ലപ്പെട്ട  തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുറിച്ചുള്ള വാര്‍ത്ത ശേഖരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍   എത്തിയപ്പോഴാണ്‌  തൃണമുല്‍ അനുകൂലികള്‍ ആക്രമണം നടത്തിയത്.



മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില