എഡിറ്റര്‍
എഡിറ്റര്‍
തൃണമൂല്‍ ജില്ലാ പ്രസിഡന്റിന് സെഡ് കാറ്റഗറി സുരക്ഷ
എഡിറ്റര്‍
Sunday 9th June 2013 12:01am

anubrata-mondal

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ബീര്‍ഭൂം ജില്ലാ പ്രസിഡന്റായ അനുബ്രത മണ്ഡലിന് സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പാടാക്കാന്‍ സംസ്ഥാനപോലീസ് തീരുമാനിച്ചു.
Ads By Google

നേതാക്കള്‍ക്ക് നല്‍കേണ്ട സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതലസമിതിയാണ് മണ്ഡലിന് സെഡ് കാറ്റഗറി ശുപാര്‍ശ ചെയ്തതെന്നും ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാന ത്തിലാണിതെന്നും എസ്.പി. മുരളീധര്‍ അറിയിച്ചു.

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ കോണ്‍ഗ്രസ് നേതാക്കളെ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

തൃണമൂല്‍ അല്ലാതെ മറ്റുപാര്‍ട്ടിക്കാരെയൊന്നും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കരുതെന്ന വിവാദപ്രസ്താവന നടത്തിയ നേതാവാണ് അനുബ്രത മണ്ഡല്‍.

ഇയാളുടെ പ്രസ്താവനയെത്തുടര്‍ന്ന് മറ്റു പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അണികള്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടതായി കോണ്‍ഗ്രസും സി.പി.ഐ.എമ്മും ആരോപിച്ചിരുന്നു.

മെയ് 25ന് ഛത്തീസ്ഖഡിലെ ബാസ്താര്‍ മേഖലയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനടക്കം 27 പേര്‍ കൊല്ലപ്പെട്ടിരുന്നു

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

Advertisement