ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിനെ പിന്തുണച്ച സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജി ലോക്‌സഭയിലെ പാര്‍ട്ടി ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചു. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി ബില്ലിനെ പിന്തുണച്ചതിന് തൃണമൂല്‍ എം.പിമാരായ കല്യാണ്‍ ബാനര്‍ജിക്കും സുദീപ് ബന്ദോപാധ്യായയ്ക്കും പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കല്യാണ്‍ ബാനര്‍ജിയുടെ രാജി.

ലോക്പാല്‍ ബില്ല് അവതരിപ്പിക്കുന്നതിനിടെ കേന്ദ്രമന്ത്രി പ്രണാബ് മുഖര്‍ജിയുമായി ഇരുവരും ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് ഇരുവരും ബില്ലിനെ അനുകൂലിച്ചത്. സംസ്ഥാനങ്ങളില്‍ ലോകായുക്ത രൂപീകരിക്കണമെന്ന ബില്ലിലെ നിര്‍ദേശത്തിനെതിരെ തൃണമൂല്‍ ശക്തമായി രംഗത്തുവന്നപ്പോഴാണ് തൃണമൂല്‍ എംപിമാര്‍ തന്നെ ബില്ലിനെ അനുകൂലിച്ചത്.

Subscribe Us:

താനുമായി ചര്‍ച്ച നടത്തായെ ഈ എം.പിമാര്‍ ലോക്പാല്‍ ബില്ലിനെ പിന്തുണച്ച് സംസാരിച്ചത് മമതയെ പ്രകോപിപ്പിച്ചിരുന്നു.

Malayalam News

Kerala News In English