ആലുവ: ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളി നാളെയും മറ്റന്നാളും ആരാധനക്ക് തുറന്നുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ തര്‍ക്കത്തെ തുടര്‍ന്ന് മുുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് പള്ളി അടച്ചത്. ഇരു വിഭാഗത്തില്‍പ്പെട്ട വിശ്വാസികള്‍ക്ക് നാലു മണിക്കൂര്‍ വീതം ആരാധനക്ക് അവസരം നല്‍കും.

ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ക്കു രാവിലെ ഏഴു മുതല്‍ ഒന്നു വരെയും യാക്കോബായ സഭാവിശ്വാസികള്‍ക്ക് ഉച്ചക്ക് ഒരു മണിമുതല്‍ അഞ്ചു വരെയുമാണ്് ആരാധനക്ക് അവസരം. പള്ളിയില്‍ നിരീക്ഷണത്തിനായി അഡ്വക്കറ്റ് ശ്രീരാജ് വാര്യരെ നിയമിച്ചിട്ടുണ്ട്. ക്രമസാമാധാന ചുമതല ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്നും കോടതി അറിയിച്ചു.

Subscribe Us: