ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ എല്‍ പി സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. നൂറ്റിമുപ്പതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചക്കഞ്ഞിയില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. അതിനിടെ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലെന്ന് ആരോപിച്ച് കുട്ടികളെ പ്രവേശിപ്പിച്ച തൃക്കുന്നപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നാട്ടുകാര്‍ ബഹളമുണ്ടാക്കി.

കുട്ടികളെ എത്തിക്കുമ്പോള്‍ ഒരു ഡോക്ടര്‍ മാത്രമായിരുന്നു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് വില്ലേജ് ഓഫീസറും പോലീസും ആശുപത്രിയിലെത്തി ഔദ്യോഗിക വാഹനങ്ങളില്‍ കുട്ടികളെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മുന്നൂറിലധികം കുട്ടികള്‍ തൃക്കുന്നുപ്പുഴ എല്‍ പി സ്‌കൂളില്‍ പഠിക്കുന്നുണ്ട്.