പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും തട്ടി കൊണ്ടു പോയ നവജാത ശിശുവിനെ കണ്ടെത്തി. വെച്ചൂച്ചിറയില്‍ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനേയും തട്ടി കൊണ്ടു പോയ ലീനയെന്ന യുവതിയേയും കണ്ടെത്തിയത്.

റാന്നി മഠത്തുംപടി ചെല്ലക്കാട് കാവുംമൂട്ടില്‍ സജിയുടേയും അനിതയുടേയും നാലു ദിവസം മാത്രം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് തട്ടി കൊണ്ടു പോയത്. ആശുപത്രി ജീവനക്കാരി ചമഞ്ഞെത്തിയാണ് ലീന കുഞ്ഞിനെ തട്ടി കൊണ്ടു പോയത്.


Also Read: എന്തെങ്കിലും ഓര്‍മ്മയുണ്ടോടേയ്? ഭാവന-ആസിഫ് അലി ചിത്രത്തിന്റെ ടീസര്‍ പുറത്ത്


പ്രസവ വാര്‍ഡിനരില്‍ കുഞ്ഞിനെ എടുത്തു കൊണ്ടു നില്‍ക്കെ കുഞ്ഞിന് പാലു കൊടുക്കാന്‍ സമയമായെന്നു പറഞ്ഞ് കുഞ്ഞിനെ എടുത്തു കൊണ്ടു പോവുകയായിരുന്നു. പിന്നീടാണ് നടന്നത് തട്ടിപ്പാണെന്ന് മനസ്സിലായത്.

വിവരം ഉടനെ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് വ്യാപകമായ തെരച്ചില്‍ നടത്തിയത്.