തൃശൂര്‍ : താഴ്ന്നു കിടന്നിരുന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു. കോതകുളം ബീച്ചില്‍ പനക്കല്‍ ബാബുവിന്റെ ഭാര്യ സിന്ധു(33) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 6.30ഓടെ അയല്‍വീട്ടില്‍ പാല്‍ വാങ്ങാന്‍ പോയ സിന്ധുവിന് താഴ്ന്നു കിടന്ന കമ്പിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാര്‍ വൈദ്യുതി ഓഫീസില്‍ വിളിച്ചുപറഞ്ഞ് വൈദ്യുതി ലൈന്‍ ഓഫ് ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്നു ദിവസം മുമ്പ് താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനിനെ കുറിച്ച് കെ എസ് ഇ ബി ഓഫീസില്‍ അറിയിച്ചിരുന്നുവെങ്കിലും ഇത് യഥാസമയം പരിഹരിച്ചിരുന്നില്ല. സംഭവമറിഞ്ഞ് വലപ്പാട് സിഐ സേവ്യറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ഭര്‍ത്താവ് ബാബു ഷാര്‍ജയിലാണ്. ഏക മകള്‍ സോന ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.