Categories

ക്ഷേത്രത്തില്‍ നിന്നും ഭസ്മം ലഭിച്ചില്ല; തൃശൂരില്‍ ശാന്തിക്കാരന് വെട്ടേറ്റു

തൃശ്ശൂര്‍: ക്ഷേത്രത്തില്‍ നിന്നും ഭസ്മം നല്‍കാതത്തിനെ തുടര്‍ന്ന് ശാന്തിക്കാരനെ വെട്ടി. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ അഗസ്തിപുരത്തെ കുടുംബ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ പ്രമോദിനാണ് വെട്ടേറ്റത്.

ഇന്നലെ വൈകിട്ട് ക്ഷേത്രത്തിലെത്തിയ അവിട്ടത്തൂര്‍ സ്വദേശി സുബ്രഹ്മണ്യനാണ് ക്ഷേത്രത്തിനു മുന്നിലിട്ട് ശാന്തിക്കാരനെ വെട്ടിയത്.


Dont Miss സെന്‍കുമാറിന്റെ മനസിലിരിപ്പ് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന് വേണ്ടി കോടതിയില്‍ ഹാജരാവില്ലായിരുന്നു; വിമര്‍ശനവുമായി ദുഷ്യന്ത് ദവെ


കാലിലും കൈകള്‍ക്കും വെട്ട് കൊണ്ട ക്ഷേത്രം ശാന്തിക്കാരന്‍ പ്രമോദിനെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കസ്റ്റഡിയിലായ സുബ്രഹ്മണ്യന്‍ ഭസ്മം കിട്ടാത്തതിനാലാണ് ശാന്തിക്കാരനെ വെട്ടിയതെന്ന് പോലീസിനോട് സമ്മതിച്ചു. ഇയാള്‍ മനോദൗര്‍ബല്യത്തിന് ചികിത്സയിലുള്ള ആളാണെന്ന് പോലീസ് പറഞ്ഞു.

ഏഴരയോടെ ശ്രീകോവിലനു മുന്നില്‍ തൊഴുത് ഭണ്ഡാരത്തില്‍ കാണിക്കയിട്ട സുബ്രഹ്മണ്യന്‍ ശാന്തിക്കാരനായ പ്രമോദിനോട് ഭസ്മം ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ നല്‍കാന്‍ ഭസ്മം ഇല്ലെന്നു പറഞ്ഞതോടെ ക്ഷേത്രനടയില്‍ വെച്ച് തന്നെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിന് സമീപം സൂക്ഷിച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സുബ്രഹ്മണ്യന്‍ പ്രമോദിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.



‘നേതാക്കളുടെ പല്ല് അടിച്ചു കൊഴിക്കാന്‍ ഇറക്കിവിട്ട മഹതിയെ നിയന്ത്രിച്ചില്ലെങ്കില്‍ ഭാവി ശോഭനമായിരിക്കില്ല’; ചാനല്‍ ചര്‍ച്ചകളില്‍ അസഭ്യവര്‍ഷം നടത്തുന്ന ശോഭാ സുരേന്ദ്രന്റെ വായടപ്പിച്ച് എം.എം മണി

കോഴിക്കോട്: മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമചര്‍ച്ചകളിലെ ബി.ജെ.പി നേതാക്കളുടെ പരാമര്‍ശത്തിനെതിരെ മന്ത്രി എംഎം മണി. ബി.ജെ.പി നേതാവായ ശോഭാ സുരേന്ദ്രനെ പേരടുത്ത് പറയാതെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു മന്ത്രി. ചാനല്‍ ചര്‍ച്ചകളില്‍ ശോഭ പുലര്‍ത്തുന്ന ക്ഷുഭിത സ്വഭാവത്തെയായിരുന്നു മന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്.കോഴ വിവരം പുറത്തുവന്നപ്പോള്‍ പ്രതിക