തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയിലെ പുഴയ്ക്കലില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂരില്‍നിന്ന് കുറ്റിപ്പുറത്തേക്കുപോയ വിനോദ് എന്ന ബസ്സ് എതിരെ വന്ന ആള്‍ട്ടൊ കാറുമായി ഇടിച്ചാണ് അപകടമുണ്ടായത്. ബസ് അമിത വേഗതയിലായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. പരിക്കേറ്റവര്‍ മൂന്ന് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.

Subscribe Us: